Latest News

മലയാള സിനിമയില്‍ ഇതാദ്യം, ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറില്‍ കിംഗ് ഓഫ് കൊത്തയുടെ വമ്പന്‍ പ്രൊമോഷന്‍

Malayalilife
മലയാള സിനിമയില്‍ ഇതാദ്യം, ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറില്‍ കിംഗ് ഓഫ് കൊത്തയുടെ വമ്പന്‍ പ്രൊമോഷന്‍

ണത്തിന് പ്രേക്ഷകരിലേക്കെത്തുന്ന ദുല്‍ഖര്‍ സല്‍മാന്റെ പാന്‍ ഇന്ത്യന്‍ ചിത്രം കിംഗ് ഓഫ് കൊത്തയുടെ പ്രൊമോഷന്‍ ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലും എത്തി. മലയാള സിനിമാ ചരിത്രത്തിലാദ്യമായാണ് ടൈംസ് സ്‌ക്വയറില്‍ ഒരു ചിത്രത്തിന്റെ പ്രൊമോഷന്‍ നടക്കുന്നത്. അഭിലാഷ് ജോഷി സംവിധാനം നിര്‍വഹിച്ച കള്‍ട്ട് ക്ളാസ്സിക് ചിത്രത്തിന്റെ ഗംഭീര പ്രൊമോഷന്‍ പരിപാടികള്‍ ലോകവ്യാപകമായി നടക്കുമ്പോള്‍ ഗംഭീര പ്രീ ബുക്കിങ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. 

മലയാള സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വേറിട്ട പ്രൊമോഷന്‍ പരിപാടികള്‍ ആണ് കിംഗ് ഓഫ് കൊത്തയുടെ ഭാഗമായി നടക്കുന്നത്. ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളില്‍ മികച്ച സിനിമകള്‍ നിര്‍മ്മിച്ച സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസും നിര്‍മ്മിച്ച ചിത്രം ലോകവ്യാപകമായി ആഗസ്റ്റ് 24 നു തിയേറ്ററുകളിലേക്കെത്തും.

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി റിലീസിന് അഞ്ച് ദിവസം ബാക്കി നില്‍ക്കെ പ്രി ബുക്കിങ്ങില്‍ ഒരു കോടിയില്‍ പരം നേടിയ ചിത്രത്തിന് ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിങ് ലിസ്റ്റിലാണ്. ദുല്‍ഖറിനോടൊപ്പം ഐശ്വര്യാ ലക്ഷ്മി, ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ് , ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. 

കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്,ഷാന്‍ റഹ്മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖര്‍, സ്‌ക്രിപ്റ്റ് : അഭിലാഷ് എന്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ : നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്‌സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം :പ്രവീണ്‍ വര്‍മ്മ,സ്റ്റില്‍ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍കണ്‍ട്രോളര്‍ :ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി മ്യൂസിക്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

First Malayalam Cinema Promotion in New York City

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES