പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് സുരേഷ് കുമാറിന്റേയും പഴയകാല ചലച്ചിത്ര നടി മേനകയുടെയും മകളാണ് നടി കീർത്തി സുരേഷ്. 2000-ൽ ബാലതാരമായി ചലച്ചിത്രങ്ങളിൽ അഭിനയിച്ച കീർത്തി, പഠനവും ഫാഷൻ ഡിസൈനിൽ ബിരുദവും നേടിയ ശേഷം മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്രരംഗത്തേക്ക് തിരിച്ചു വന്നു. 2013-ൽ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി എന്ന ചിത്രമാണ് നായികയായുള്ള കീർത്തിയുടെ ആദ്യ ചലച്ചിത്രം.
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞോടിയ വാര്‍ത്തയായിരുന്നു നടി കീര്‍ത്തി സുരേഷിന്റെ വിവാഹം. തമിഴ് സംഗീത സംവിധായകൻ അനുരുദ്ധും കീർത്തി സുരേഷും വിവാഹിതരാകുന്നുവെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിക്കുന്നുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പമാണ് വാർത്ത. ഇവർ പ്രണയത്തിലാണെന്നും, ഉടൻ വിവാഹിതരാകുന്നുവെന്നുമായിരുന്നു പ്രചരണം. ഇപ്പോഴിതാ വാർത്തയിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കീർത്തിയുടെ പിതാവും നിർമാതാവുമായ സുരേഷ് കുമാർ. വാർത്ത വ്യാജമാണെന്നും, ഇതു മൂന്നാം തവണയാണ് മകളുടെ പേരിൽ വ്യാജ വിവാഹവാർത്തകൾ പ്രചരിക്കുന്നതെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു. പ്രിയദർശന്റെ മരക്കാർ അറബിക്കടലിന്റെ സിംഹമാണ് കീർത്തിയുടെ പുതിയ മലയാള ചിത്രം.
ബാലതാരമായാണ് കീര്‍ത്തി സുരേഷ് സിനിമയിലെത്തുന്നത്. പിന്നീട് പഠനത്തിലേക്ക് കടന്ന കീര്‍ത്തി 2013 ല്‍ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറുന്നത്. ദിലീപ് ചിത്രം റിംഗ് മാസ്റ്റര്‍ ആയിരുന്നു അടുത്ത ചിത്രം. തമിഴിലും തെലുങ്കിലും വളരെ സജീവമാണ് കീര്‍ത്തി. തെലുങ്ക് ചിത്രം മഹാനടിയിലൂടെ കീര്‍ത്തിയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവുമെത്തി. റിംഗ് മാസ്റ്ററിന് ശേഷം കീര്‍ത്തി മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് മരക്കാര്‍.