മകള്‍ മഹാലക്ഷ്മി ഉള്‍പ്പെടുന്ന കുട്ടിപ്പട്ടാളത്തോടൊപ്പം നടി കാവ്യാ മാധവന്‍ .കുട്ടികളുടെ ഒപ്പമുള്ള ചിത്രം പങ്കിട്ടു കൊണ്ട് 'എന്റെ ലോകം' എന്നാണ് കാവ്യ ക്യാപ്ഷനില്‍ കുറിച്ചത്. ചിത്രങ്ങള്‍ കാവ്യയുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. കുട്ടികളില്‍ മാമാട്ടി ഒഴികെയുള്ളവര്‍ കാവ്യയുടെ സഹോദരന്റെ കുഞ്ഞുങ്ങളാണോ എന്ന് വ്യക്തമാക്കിയിട്ടില്ല
കുടുംബിനിയായി ജീവിതം ആഘോഷിക്കുകയാണ് കാവ്യ മാധവന്‍.ഏറെ പ്രതിസന്ധിഘട്ടങ്ങള്‍ അതിജീവിച്ചെത്തിയ കാവ്യ ഇപ്പോള്‍ പുതുജീവിതത്തിന്റെ ഓരോ നിമിഷങ്ങളും അത്യന്തം ആഘോഷമായാണ് കൊണ്ടുപോകുന്നത്.
ഇപ്പോഴിതാ മകള്‍ മഹാലക്ഷ്മി ഉള്‍പ്പെടുന്ന കുട്ടിപ്പട്ടാളത്തോടൊപ്പം താരം പങ്കിട്ട ചിത്രമാണ് ശ്രദ്ധ നേടുന്നത്. 'എന്റെ ലോകം' എന്നാണ് കാവ്യ ക്യാപ്ഷനില്‍ കുറിച്ചത്.ചിത്രങ്ങള്‍ കാവ്യയുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. കുട്ടികളില്‍ മാമാട്ടി ഒഴികെയുള്ളവര്‍ കാവ്യയുടെ സഹോദരന്റെ കുഞ്ഞുങ്ങളാണോ എന്ന് വ്യക്തമാക്കിയിട്ടില്ല
അടുത്തിടെ നല്‍കിയ ഒരഭിമുഖത്തില്‍ കാവ്യാ മാധവനും മകളും കാവ്യയുടെ ചേട്ടന്റെ ഒപ്പം ഓസ്ട്രേലിയയിലാണ് എന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്റെ കൂടെ അഭിമുഖത്തില്‍ പങ്കെടുക്കാന്‍ കാവ്യക്ക് സാധിച്ചില്ല എന്നായിരുന്നു ദിലീപിന്റെ വിശദീകരണം . ചിത്രങ്ങളില്‍ നിന്നും കാവ്യയും മകളും ഏതോ വിദേശ രാജ്യത്താണ് എന്നാണ് സൂചന. രണ്ടു ചിത്രങ്ങളാണ് കാവ്യ പോസ്റ്റ് ചെയ്തത്. അമ്മയും മകളും കൂടി യാത്ര പോകാനൊരുങ്ങിയ ചിതങ്ങളും ദൃശ്യങ്ങളും മുന്‍പും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.