മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ശാലീന സുന്ദരിമാരില്‍ ഒരാളാണ് നടി കാവ്യാ മാധവന്‍ ബാലതാരമായി അഭിനയ ജീവിതം തുടങ്ങി കൗമാര പ്രായത്തില്‍ നായികാവേഷം കൈകാര്യം ചെയ്ത കാവ്യാ മാധവന്‍ ഒട്ടേറെ സിനിമകളെ സൂപ്പര്‍ഹിറ്റ് വിജയത്തിലെത്തിച്ചിട്ടുണ്ട്. ദിലീപുമായുളള വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും കാവ്യയുടെ പുതിയ വിശേഷങ്ങളൊക്കെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്.
ഇപ്പോഴിതാ, താരത്തിന്റെ മേക്കപ്പ് മാന്‍ ഉണ്ണി പങ്കുവച്ച ഒരു കുറിപ്പും ചിത്രവുമാണ് ശ്രദ്ധ നേടുന്നത്. ചുവന്ന നിറത്തിലുള്ള സല്‍വാറാണ് ഉണ്ണിയൊടൊപ്പമുള്ള ചിത്രത്തില്‍ കാവ്യ അണിഞ്ഞിരിക്കുന്നത്.
കാവ്യയ്ക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷം തോന്നുന്നു. അവരുടെ ഓരോ ഫീച്ചറുകള്‍ക്കു മനോഹരമാണ്. ഫ്രഷ് മുഖത്തിനൊപ്പം തുറന്നിട്ട മുടിയിഴകളും. ഈ ദിവസവും നിങ്ങള്‍ തന്നെയാകട്ടെ ലോകം കീഴടക്കുന്നത്. ഓരോ തവണയും മനോഹരമായ ഓര്‍മകള്‍ സമ്മാനിക്കുന്നതിനു നന്ദി കാവ്യ,'' എന്നാണ് ഉണ്ണി കുറിച്ചത്..
മലയാളിതനിമയുള്ള നായികയായാണ് ആരാധകര്‍ കാവ്യയെ വിശേഷിപ്പിക്കുന്നത്. 'പിന്നെയും' എന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ കാവ്യ അഭിനയിച്ചത്.പെരുമഴക്കാലം, ഗദ്ദാമ എന്നീ ചിത്രങ്ങളിലൂടെ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം രണ്ടു തവണ കാവ്യ സ്വന്തമാക്കി. 2016 നവംബര്‍ 25നായിരുന്നു ദിലീപുമായുള്ള കാവ്യയുടെ വിവാഹം. 2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കുമൊരു പെണ്‍കുഞ്ഞ് പിറന്നു. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര്.