Latest News

കരീനയുടെ മാനേജര്‍ പൂനം ദമാനിയ ജോലി രാജിവച്ചു; അവസാനിക്കുന്നത് പത്ത് വര്‍ഷമായി ബോളിവുഡ് സുന്ദരിയുമായുള്ള ബന്ധം

Malayalilife
കരീനയുടെ മാനേജര്‍ പൂനം ദമാനിയ ജോലി രാജിവച്ചു; അവസാനിക്കുന്നത് പത്ത് വര്‍ഷമായി ബോളിവുഡ് സുന്ദരിയുമായുള്ള ബന്ധം

രീനയുടെ മാനേജര്‍ അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ ജോലി രാജിവച്ചതായി റിപ്പോര്‍ട്ട്.കരീനയുമായുള്ള പത്ത് വര്‍ഷത്തെ സഹകരണത്തിനു ശേഷമാണ് മാനേജര്‍ പൂനം ദമാനിയ വേര്‍പിരിയുന്നത്. പൂനം കരീനയുമായി അടുത്ത ബന്ധം പുലര്‍ത്തിവന്നിരുന്ന വ്യക്തിയായിരുന്നു.

ജോലി കാര്യങ്ങളില്‍ മാത്രമല്ല സെലിബിറ്റിയുടെ കുടുംബകാര്യങ്ങളും മാനേജര്‍മാര്‍ ഇടപെടാറുണ്ട്. ഹിന്ദി സിനിമയില്‍ കരീന കപൂറും പൂനം ദമാനിയയും തമ്മിലുള്ള ബന്ധം അങ്ങനെയാണ്. കരീനയ്ക്കൊപ്പം വിദേശ യാത്രകളിലൊക്കെയും പൂനം ഒപ്പമുണ്ടാകാറുണ്ട്.
 
കഴിഞ്ഞ മാസം പൂനം കമ്പനിയില്‍ നിന്ന് രാജിവച്ചതായാണ് റിപ്പോര്‍ട്ട്. പൂനവും അവരുടെ ഏജന്‍സിയും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം സ്ഥാനത്തുള്ള നൈന സാവ്നേയും കമ്പനി വിട്ടതായണ് റിപ്പോര്‍ട്ട്. പൂനത്തിന്റെ പുതിയ ചുവടുവയ്പ്പ് എന്തെന്ന് അറിയാനാണ് സിനിമാലോകം കാത്തിരിക്കുന്നത്.

 

kareena kapoor and her manager poonam dhamania to part ways after long

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES