Latest News

വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയാണ് ഓക്സിജൻ കിട്ടാനുള്ള മാർഗ്ഗം; അല്ലെങ്കിൽ മരങ്ങൾ മുറിക്കാതെ ഇരിക്കുക; നടി കങ്കണ രണാവത്തിന്റെ ട്വീറ്റ് വൈറൽ

Malayalilife
വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയാണ് ഓക്സിജൻ കിട്ടാനുള്ള മാർഗ്ഗം; അല്ലെങ്കിൽ മരങ്ങൾ മുറിക്കാതെ ഇരിക്കുക; നടി കങ്കണ രണാവത്തിന്റെ ട്വീറ്റ് വൈറൽ

രു ഇന്ത്യൻ ചലച്ചിത്രനടിയാണ് കങ്കണ റണാവത്. കൂടുതലായും ഹിന്ദി സിനിമകളിലാണ് കങ്കണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എങ്കിലും തമിഴ് സിനിമയിലും കങ്കണ അഭിനയിച്ചിട്ടുണ്ട്. ഡെൽഹിയിലുള്ള അസ്മിത നാടക സംഘത്തിലെ നാടകങ്ങളിലൂടെയാണ് കങ്കണ കലാജീവിതം ആരംഭിക്കുന്നത്. കങ്കണയുടെ ആദ്യ ഹിന്ദി ചലച്ചിത്രം പ്രശസ്ത ബോളിവുഡ് സം‌വിധായകനായ മഹേഷ് ബട്ട് സം‌വിധാനം ചെയ്ത ഗാംഗ്സ്റ്റർ ആയിരുന്നു. 2006-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. 

ബി ജെ പി സർക്കാരിനെ പിന്തുണയ്ക്കുന്നു എന്ന ഒറ്റ പേരിൽ ധാരാളം ട്രോളുകൾ സ്വീകരിക്കേണ്ടി വന്ന നടി ആണ് കങ്കണ രണാവത്. കൊവിഡ് രണ്ടാം തരംഗത്തിനു പിന്നാലെ രാജ്യത്തെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം അനുഭവപ്പെടുന്നതിനിടെ നടി കങ്കണ റനാവത്ത് പങ്കുവച്ച ട്വീറ്റ് വിവാദമാകുന്നു. ഇപ്പോഴും വിവാദങ്ങൾക്ക് തലവയ്ക്കാറുണ്ട് നടി. ആർക്കങ്കിലും ഓക്സിജൻ അപര്യാപ്തത അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇത് പരീക്ഷിക്കുക. വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയാണ് ഇതിനുളള ശാശ്വത പരിഹാരം. അതിനുകഴിയുന്നില്ലെങ്കിൽ നിങ്ങൾ അവ മുറിക്കാതിരിക്കുക, നിങ്ങളുടെ വസ്ത്രങ്ങൾ പുനരുപയോഗം ചെയ്യുക, വേദിക് ഭക്ഷണം കഴിക്കുക, പ്രകൃതിസൗഹൃദമായ ജീവിതം നയിക്കുക.  ഇത് ഒരു താൽക്കാലിക പരിഹാരമാണെങ്കിലും ഇപ്പോഴിത് സഹായിക്കും. ജയ് ശ്രീ റാം എന്നും കങ്കണ ട്വിറ്ററിൽ കുറിച്ചു. കങ്കണയുടെ ട്വീറ്റിനെ വിമർശിച്ച് നിരവധിപ്പേർ രംഗത്തെത്തി. ജനങ്ങൾ പ്രാണവായുവിനായി കേഴുമ്പോഴുള്ള കങ്കണയുടെ അഭിപ്രായ പ്രകടനം മണ്ടത്തരവും രോഗികളെ പരിഹസിക്കുന്നതുമാണെന്ന് ചിലർ അഭിപ്രായപ്പെട്ടു. അങ്ങനെ പല അഭിപ്രായമാണ് കങ്കണയുടെ കാര്യത്തിൽ ഇപ്പോൾ വരുന്നത്. 

കങ്കണയുടെ ഈ ചിത്രത്തിലെ അഭിനയം വളരെയേറെ ശ്രദ്ധിക്കപ്പെടുകയും ഈ ചിത്രം നല്ല രീതിയിൽ വിജയം കൈവരിക്കുകയും ചെയ്തിരുന്നു. തുടർന്നും ധാരാളം ചിത്രങ്ങളിൽ അഭിനയിക്കുകയും ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. വോ ലംഹേ, ലൈഫ് ഇൻ എ മെട്രോ, ഫാഷൻ, തുടങ്ങിയ ചിത്രങ്ങൾ കങ്കണയുടെ വിജയചിത്രങ്ങളിൽ ചിലതാണ്. പ്രശസ്ത സം‌വിധായകനായിരുന്ന ജീവ സം‌വിധാനം ചെയ്ത ധാം ധൂം എന്ന ചിത്രമാണ് കങ്കണയുടെ ആദ്യ തമിഴ് ചലച്ചിത്രം.

kankana ranavath hindi bollywood trees oxygen bjp troll

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES