താനും തന്റെ കുടുംബവും സ്വയം നീരിക്ഷണത്തില്‍; അച്ഛനും അക്ഷരയും ചെന്നൈയിലും അമ്മ മുംബൈയിലും; കൊറോണ വ്യാപനത്തെതുടര്‍ന്ന് നാല് പേരും നാലിടങ്ങളില്‍ സ്വയം ക്വാറന്റെനിലെന്ന് പറഞ്ഞ് ശ്രുതി ഹാസന്‍; ആശുപത്രിയാക്കാന്‍ വീട് വിട്ട് നല്കാമെന്ന് പറഞ്ഞ് കമല്‍ഹാസനും

Malayalilife
topbanner
താനും തന്റെ കുടുംബവും സ്വയം നീരിക്ഷണത്തില്‍; അച്ഛനും അക്ഷരയും ചെന്നൈയിലും അമ്മ മുംബൈയിലും; കൊറോണ വ്യാപനത്തെതുടര്‍ന്ന് നാല് പേരും നാലിടങ്ങളില്‍ സ്വയം ക്വാറന്റെനിലെന്ന് പറഞ്ഞ് ശ്രുതി ഹാസന്‍; ആശുപത്രിയാക്കാന്‍ വീട് വിട്ട് നല്കാമെന്ന് പറഞ്ഞ് കമല്‍ഹാസനും

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ തന്റെ പഴയ വീട് താത്കാലിക ആശുപത്രിയാക്കാന്‍ വിട്ടുനല്‍കാമെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍. സര്‍ക്കാര്‍ അനുമതി നല്‍കുകയാണെങ്കില്‍ തന്റെ പാര്‍ട്ടിയിലെ ഡോക്ടര്‍മാര്‍ രോഗികളെ സേവിക്കാന്‍ തയാറാണെന്നും കമല്‍ ഹാസന്‍ അറിയിച്ചു.

എന്നാല്‍ താനും തന്റെ കുടുംബവും സ്വയം നീരിക്ഷണത്തിലാണെന്ന് അറിയിച്ച് ശ്രുതി ഹാസനും അറിയിച്ചു.മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. കമല്‍ ഹാസനും അക്ഷരയും ചെന്നൈയിലാണെങ്കിലും രണ്ടുപേരും രണ്ടു വീടുകളിലായാണ് താമസം. മുംബൈയില്‍ മറ്റൊരു വീട്ടിലാണ് അമ്മ സരിക താമസിക്കുന്നതെന്നും ശ്രുതി പറയുന്നു.

എന്റെ കുടുംബം മുഴുവനും സ്വയം നിരീക്ഷണത്തിലാണ്. ഡാഡിയും അക്ഷരയും ചെന്നൈയിലാണ്, പക്ഷേ പ്രത്യേക വീടുകളിലാണ്. ഞങ്ങള്‍ എല്ലാവരും പല സ്ഥലങ്ങളില്‍ പല സമയങ്ങളില്‍ യാത്ര ചെയ്തവരാണ്. അതുകൊണ്ട് എല്ലാവരും ഒരുമിച്ച് ഒരിടത്ത് സ്വയം നിരീക്ഷണത്തില്‍ കഴിയുന്നതില്‍ അര്‍ഥമില്ല. എല്ലാവരും അത്തരത്തില്‍ ഒരു തീരുമാനം എടുക്കണം എന്നാണ് എനിക്കു തോന്നുന്നത്,'' ശ്രുതി ഹാസന്‍ പറഞ്ഞു.

തന്റെ ക്വാറെന്റന്‍ അനുഭവങ്ങളും ശ്രുതി പങ്കുവച്ചു. ''ഒറ്റയ്ക്കാകുക എന്നത് എനിക്ക് ശീലമാണ്. പക്ഷെ പുറത്ത് പോകാന്‍ സാധിക്കാത്തതും, ഇതൊക്കെ എങ്ങോട്ടാണ് എത്രനാളാണ് എന്നറിയാത്തതുമാണ് പ്രയാസം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആളുകള്‍ ഇത് ഗൗരവമായി എടുക്കാന്‍ തുടങ്ങി. എന്തായാലും ഞാന്‍ തിരിച്ചെത്തുമ്പോഴേക്കും ചിത്രീകരണങ്ങളെല്ലാം നിര്‍ത്തിവച്ചിരുന്നത് ഭാഗമായി,''ശ്രുതി വ്യക്തമാക്കി.

kamal hassan sruthi hassan and akshara and sarika

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES