Latest News

കമല്‍ഹാസനും മണിരത്‌നവും 36 വര്‍ഷത്തിനു ശേഷം ഒന്നിക്കുന്ന ചിത്രത്തില്‍ നായികയായി നയന്‍താര; നടി കമല്‍ഹസന്റെ നായികയാകുന്നത് ആദ്യമായി

Malayalilife
topbanner
 കമല്‍ഹാസനും മണിരത്‌നവും 36 വര്‍ഷത്തിനു ശേഷം ഒന്നിക്കുന്ന ചിത്രത്തില്‍ നായികയായി നയന്‍താര; നടി കമല്‍ഹസന്റെ നായികയാകുന്നത് ആദ്യമായി

തെന്നിന്ത്യയിലെ എല്ലാ സൂപ്പര്‍ സ്റ്റാറുകളുടെയും നായികയായഭിനയിച്ച നയന്‍സ് ആദ്യമായി ഉലക നായകനൊപ്പം ബിഗ് സ്‌ക്രീനില്‍ എത്തുകയാണ്. കമല്‍ഹാസനും നയന്‍താരയും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മണിരത്‌നമാണെന്നതും മറ്റൊരു പ്രത്യേകതയാണ്.ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2വിനുശേഷം കമല്‍ഹാസന്‍, മണിരത്‌നം ചിത്രത്തിന്റെ ഭാഗമാകും.

ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടും. അതേസമയം അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡ് പ്രവേശനത്തിലാണ് നയന്‍താര. ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ജവാന്‍ അവസാന ഘട്ട ചിത്രീകരണത്തിലാണ്. 

തമിഴകത്തിന്റെ പ്രിയ സംവിധായകന്‍ അറ്റ്‌ലി ആണ് ജവാന്‍ ഒരുക്കുന്നത്. അറ്റ്ലിയുടെയും ബോളിവുഡ് പ്രവേശനം കൂടിയാണ് . വിജയ് സേതുപതി ആണ് പ്രതിനായകന്‍.അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം ഒരുക്കുന്നു. നയന്‍താരയുടെ 76-ാമത്തെ സിനിമയാണ് കമല്‍ഹാസന്‍ - മണിരത്‌നം ചിത്രം. നയന്‍താര ആദ്യമായാണ് മണിരത്‌നം ചിത്രത്തിന്റെ ഭാഗമാവുന്നത്. മലയാളത്തില്‍ ഗോള്‍ഡ് ആണ് നയന്‍താര നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം.

Nayanthara to play female lead in Kamal Haasan

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES