Latest News

പിയാനോ വായിക്കുന്ന ജിംനാസ്റ്റിന്; എനിക്കറിയാവുന്ന ഏറ്റവും വലിയ ഹാരി പോട്ടര്‍ ആരാധിക; മകള്‍ക്ക് പിറന്നാള്‍ ആശംസിച്ച് ദുല്‍ഖര്‍ കുറിച്ചത്             

Malayalilife
 പിയാനോ വായിക്കുന്ന ജിംനാസ്റ്റിന്; എനിക്കറിയാവുന്ന ഏറ്റവും വലിയ ഹാരി പോട്ടര്‍ ആരാധിക; മകള്‍ക്ക് പിറന്നാള്‍ ആശംസിച്ച് ദുല്‍ഖര്‍ കുറിച്ചത്              

കുഞ്ഞു മറിയത്തിന് പിറന്നാള്‍ ആശംകള്‍ നേര്‍ന്ന് പിതാവ് ദുല്‍ഖര്‍ സല്‍മാന്‍. മകളുടെ മനോഹര ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് ദുല്‍ഖര്‍ ആശംസകളറിയിച്ചത്.

എന്റെ പിയാനോ വായിക്കുന്ന ജിംനാസ്റ്റിന്, എനിക്കറിയാവുന്ന ഏറ്റവും വലിയ ഹാരി പോട്ടര്‍ ആരാധികയ്ക്ക് ജന്മദിനാശംസകള്‍! എന്റെ ബേബി ഡോളിന് ഏഴാം ജന്മദിനാശംസകള്‍! നിനക്ക് പ്രിയപ്പെട്ട എല്ലാ കാര്യങ്ങളും ടണ്‍ കണക്കിന് സാഹസികതയും നിറഞ്ഞ ഏറ്റവും മാജിക്കലായൊരു ജന്മദിനം നിനക്കുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു'' എന്നാണ് ദുല്‍ഖര്‍ കുറിച്ചിരിക്കുന്നത്.


2011 ഡിസംബര്‍ 21ന് ആണ് ദുല്‍ഖറും അമാലും വിവാഹിതരായത്. ഒരു ആര്‍ക്കിടെക്ട് കൂടിയാണ് അമാല്‍. 2017 മേയ് അഞ്ചിനാണ് മറിയം അമീറ ജനിക്കുന്നത്. അന്ന് മുതല്‍ തന്റെ ജീവിതം മാറിയെന്ന് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ദുല്‍ഖര്‍ തുറന്നു പറഞ്ഞിരുന്നു.

അടുത്തിടെ നടന്‍ കുഞ്ചന്റെ മകളുടെ വിവാഹത്തിനെത്തിയ മമ്മൂട്ടിയുടെയും മറിയത്തിന്റെയും വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിക്കും ഭാര്യ സുല്‍ഫത്തിനുമൊപ്പമിരിക്കുന്ന കുഞ്ഞുമകളുടെ മുടി പിടിച്ചു കളിപ്പിക്കുന്ന മമ്മൂട്ടിയുടെ വീഡിയോയും കൗതുകമുണര്‍ത്തിയിരുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dulquer Salmaan (@dqsalmaan)

dulquer salmaan birthday wishes to daughter

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക