Latest News

45 വര്‍ഷമായി രണ്ട് പേരും മാതൃകയായി തുടരുന്നു; നിങ്ങള്‍ സൃഷ്ടിച്ച പ്രപഞ്ചത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യം; മമ്മൂട്ടിയ്ക്കും സുല്‍ഫത്തിനും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ കുറിച്ചത്

Malayalilife
topbanner
45 വര്‍ഷമായി രണ്ട് പേരും മാതൃകയായി തുടരുന്നു; നിങ്ങള്‍ സൃഷ്ടിച്ച പ്രപഞ്ചത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യം; മമ്മൂട്ടിയ്ക്കും സുല്‍ഫത്തിനും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ കുറിച്ചത്

ലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും 45ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ഇപ്പോള്‍ ഇരുവര്‍ക്കും വിവാഹ ആശംസകളുമായി എത്തിയിരിക്കുകയാണ് മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍. നിങ്ങളുണ്ടാക്കിയ ചെറിയ പ്രപഞ്ചത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് അനു?ഗ്രഹമായി കാണുന്നു എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.

ലോകത്തിന് നിങ്ങള്‍ രണ്ട് പേരും ലക്ഷ്യങ്ങള്‍ നല്‍കാന്‍ തുടങ്ങിയിട്ട് 45 വര്‍ഷമായി. നിങ്ങളുടേതായ രീതിയില്‍ നിങ്ങള്‍ നിങ്ങളുടെ സ്വന്തം ചെറിയ പ്രപഞ്ചം സൃഷ്ടിച്ചു. അതിന്റെ ഭാഗമാകാനും അതിന്റെ സ്നേഹത്തിലും ഊഷ്മളതയും അനുഭവിക്കാന്‍ കഴിഞ്ഞതിലൂടെ ഞങ്ങളാണ് അനു?ഗ്രഹിക്കപ്പെട്ടത്. ഹാപ്പി ആനിവേഴ്‌സറി ഉമ്മ, പാ. നിങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് ഏറ്റവും ലൗകികവും അസാധാരണവുമാക്കുന്നു.- ദുല്‍ഖര്‍ കുറിച്ചു.

താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സുല്‍ഫത്തിന്റെ പിറന്നാള്‍. മനോഹരമായ കുറിപ്പിനൊപ്പമാണ് ദുല്‍ഖര്‍ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

Read more topics: # മമ്മൂട്ടി
anniversary wishes to mammootty

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES