മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ജിയോ ബേബി ചിത്രം കാതല്‍ ഉടന്‍ റിലീസ് ചെയ്തേക്കും. ചിത്രത്തിന്റെ സെന്‍സറിങ് ഈ മാസം പൂര്‍ത്തിയാകുമെന്നാണ് വിവരം. മേയ് 11 ന് ചിത്രം റിലീസ് ചെയ്യാനാണ് ആലോചന. അതേസമയം ഒ.ടി.ടി. പ്ലാറ്റ്ഫോമിലായിരിക്കും ചിത്രം റിലീസ് ചെയ്യുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രമുഖ ഒ.ടി.ടി പ്‌ളാറ്റ് ഫോം വന്‍തുകയ്ക്ക് ചിത്രം സ്വന്തമാക്കിയെന്നും വൈകാതെ സ്ട്രീം ചെയ്യുമെന്നുമാണ് വിവരം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി ആണ് കാതല്‍ നിര്‍മ്മിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ആദ്യ ചിത്രം ലിജോ ജോസ് പെല്ലിശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം തിയേറ്റര്‍ റിലീസായിരുന്നു. ചിത്രം മികച്ച അഭിപ്രായവും നിരൂപണ പ്രശംസയും നേടിയിരുന്നു. തിയേറ്റര്‍ റിലീസായാണ് കാതല്‍ പ്‌ളാന്‍ ചെയ്തിരുന്നത്.
കുടുംബപശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.ജ്യോതികയുടെ കരിയറിലെ മൂന്നാമത്തെ മലയാള ചിത്രം എന്നതാണ് മറ്രൊരു പ്രത്യേകത.ലാലു അലക്‌സ്, മുത്തുമണി, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, അനഘ അക്കു, ആദര്‍ശ് സുകുമാരന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ് രചന. സാലു കെ. തോമസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു