Latest News

മമ്മൂട്ടി കരയുമ്പോള്‍ ഹൃദയം തകര്‍ന്നുപോകുമെന്ന് കുറിച്ച്  അന്ന ബെന്‍; തിയേറ്ററിലിരുന്ന് ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞുവെന്ന് കുറിച്ച് ഐശ്വര്യ ലക്ഷ്മി; കാതല്‍ പ്രേക്ഷക മനസില്‍ ഇടം നേടുമ്പോള്‍

Malayalilife
 മമ്മൂട്ടി കരയുമ്പോള്‍ ഹൃദയം തകര്‍ന്നുപോകുമെന്ന് കുറിച്ച്  അന്ന ബെന്‍; തിയേറ്ററിലിരുന്ന് ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞുവെന്ന് കുറിച്ച് ഐശ്വര്യ ലക്ഷ്മി; കാതല്‍ പ്രേക്ഷക മനസില്‍ ഇടം നേടുമ്പോള്‍

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ജിയോ ബേബി പ്രേക്ഷകരിലേക്കെത്തിച്ച ചിത്രമാണ് കാതല്‍ ദി കോര്‍.സിനിമയ്ക്ക് മലയാളത്തിന് പുറത്ത് നിന്ന് വരെ അഭിന്ദനപ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രമേയത്തിലെ വ്യത്യസ്തതയ്‌ക്കൊപ്പം തന്നെ മമ്മൂട്ടി എന്ന നടന്റെ അസാധ്യ പെര്‍ഫോമന്‍സും പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിക്കാന്‍ കാരണമാണ്.

കാതലി' നെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത് നടി അന്ന ബെന്‍ ഐശ്വര്യ ലക്ഷ്മിയും ചിത്രം കണ്ട ശേഷം പങ്ക് വച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.'മമ്മൂട്ടി കരയുമ്പോള്‍ ഹൃദയം തകര്‍ന്നുപോകും. തന്റെ പാഷനോട് സത്യസന്ധനായ സൂപ്പര്‍ താരമാണ് അദ്ദേഹം. എന്നും വെല്ലുവിളികള്‍ ഏറ്റെടുക്കുന്നയാള്‍. ഇത്തരത്തില്‍ സൂക്ഷ്മവും വേറിട്ടതുമായ ഒരു കഥാപാത്രത്തോട് നീതിപുലര്‍ത്തിയതിന് അങ്ങേയറ്റം ആദരവാണ് സര്‍. ഇത് ഹൃദയത്തില്‍ പതിഞ്ഞിരിക്കുന്നു ജിയോ ബോബി, ഇങ്ങനെ ഹൃദയത്തില്‍ ബാക്കിയാകുന്ന ഒരു സിനിമയ്ക്ക് അഭിനന്ദനം. ഓമനയെ പതര്‍ച്ചകളില്ലാതെ മികവോടെ അവതരിപ്പിച്ച താരമായ ജ്യോതിക. അങ്ങനെ കാതലിലെ ഓരോ താരങ്ങളെ കുറിച്ചും അഭിപ്രായപ്പെടാം, എനിക്ക് വാക്കുകള്‍ കിട്ടാതെ വരുന്നു', എന്നാണ് അന്ന ബെന്നിന്റെ വാക്കുകള്‍. 

കാതല്‍ കണ്ട് തിയറ്ററിലിരുന്ന് ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞുവെന്ന് നടി ഐശ്വര്യലക്ഷ്മി. പങ്ക് വച്ചു. മലയാള സിനിമയ്ക്ക് ജീവന്‍ പകരുന്ന സംവിധായകനാണ് ജിയോ ബേബി എന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ വേദനയും ഏകാന്തതയും ഹൃദയഭേദകമായിരുനെന്നും ജ്യോതികയുടെ ഓമന മനസ്സില്‍ എന്നെന്നും നിലനില്‍ക്കുമെന്നും ഐശ്വര്യ ലക്ഷ്മി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

''ജിയോ ബേബി, നിങ്ങള്‍ ഓരോ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയ്ക്ക് ജീവശ്വാസം പകരുന്ന സംവിധായകനാണ്.  മമ്മൂക്ക അങ്ങ് ഞങ്ങളെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അങ്ങയുടെ കഥാപാത്രത്തിന്റെ വേദനയും ഏകാന്തതയും ഭയവും എടുക്കേണ്ടി വന്ന തീരുമാനങ്ങളുടെ ഭാരവും ഓരോ  നോട്ടം പോലും എന്റെ ഹൃദയത്തില്‍ ആഞ്ഞു തറച്ചു.  

എന്നെ സംബന്ധിച്ചിടത്തോളം സിനിമയുടെ ഏറ്റവും നല്ല ഭാഗം രണ്ടാം പകുതിയിലെ 'എന്റെ ദൈവമേ' എന്ന വിലാപം ആയിരുന്നു. ഞാന്‍ തിയറ്ററില്‍ ഇരുന്ന് ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞു. സിനിമയിലെ സംഗീതവും വരികളും ഹൃദയഭേദകമായിരുന്നു. ജ്യോതിക മാം, നിങ്ങളുടെ ഓമന ഞങ്ങളുടെ ഹൃദയത്തില്‍ ഒരുപാട് കാലം നിലനില്‍ക്കാന്‍ പോകുന്നു.  കാതല്‍ ദ് കോര്‍ എന്ന സിനിമ സമ്മാനിച്ച ടീമിന് നന്ദി.''-ഐശ്വര്യ ലക്ഷ്മി ഇന്‍സ്റ്റാഗ്രാം കുറിച്ചു.


ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമായ കാതല്‍ മമ്മൂട്ടി കമ്പനിയാണ് നിര്‍മിക്കുന്നത്. ജ്യോതികയാണ് ചിത്രത്തിലെ നായിക. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ചിത്രം വിതരണം ചെയ്യുന്നു. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സക്കറിയയുമാണ് ചിത്രത്തിന് വേണ്ടി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.

Read more topics: # കാതല്‍
aishwarya lekshmi and anna ben praises kaathal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES