കഴിഞ്ഞ ആഴ്ചയിലാണ് ഹണി റോസ് കൊച്ചിയിലെ ലുലു മാളില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയത്. ഇപ്പോളിതാ പാലക്കാട് നടിയെത്തിയ വീഡിയോയും ആരാധകര്‍ ആഘോഷമാക്കുകയാണ്.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തെ 'ചിക്കി വോക്' എന്ന പുതിയ കടയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴുള്ള ഹണി റോസിന്റെ ചിത്രങ്ങളും വീഡിയോസുമാണ് സമൂഹ മാധ്യമങ്ങളില്‍ ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്.
റോസ് നിറത്തിലെ മോഡേണ്‍ ഔട്ട് ഫിറ്റില്‍ കട്ട സ്‌റ്റൈലിഷ് ഗ്ലാമറസ് ലുക്കിലാണ് ഹണി റോസ് ഒറ്റപ്പാലത്ത് എത്തിയത്.സിനിമയുടെ ഒരു സെന്ററാണ് ഒറ്റപ്പാലമെന്നും ഒരുപാട് മനോഹരമായ സിനിമകള്‍ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ടെന്നും ഹണി കാണികളോട് പറഞ്ഞു.
ഒട്ടേറെ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായതാണ് ഹണി റോസ്. ചെറുതും വലുതുമായ വേഷങ്ങളിലൂടെയാണ് ഹണി മലയാളികളുടെ ഹൃദയം കവര്‍ന്നത്. ഡ്രെസ്സിംഗ് സ്‌റ്റൈലില്‍ മാത്രമല്ല തന്റെ ആക്‌സസറീസിലും അതേ സ്‌റ്റൈലിഷ് ലുക്ക് കൊണ്ടുവരുന്നുണ്ട്. നടി കഴുത്തിലെ മാലയില്‍ അണിഞ്ഞ ആര്‍ എന്ന അക്ഷരത്തിലേക്കാണ് ചിലരെങ്കിലും ശ്രദ്ധിച്ചത്.
മാലയിലെ ലോക്കറ്റായി കിടക്കുന്ന ആര്‍ എന്ന അക്ഷരം എന്താണ് സൂചിപ്പിക്കുന്നതെന്നും ആരുടെ പേരാണ് അതെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. ഹണി റോസിന്റെ റോസ് എന്ന പേരിന്റെ ആദ്യാക്ഷരമാണ് ആര്‍ എന്നും ആരാധകര്‍ സംശയിക്കുന്നു.:മോഹന്‍ലാലിന് ഒപ്പമുള്ള മോണ്‍സ്റ്ററാണ് ഇനി ഹണി റോസിന്റെ ഇറങ്ങാനുള്ളത്. നന്ദമൂരി ബാലകൃഷ്ണയുടെ തെലുങ്ക് സിനിമയിലും ഹണി റോസ് അഭിനയിക്കുന്നുണ്ട്.