Latest News

ഹണിയെ ആദ്യമായി കാണുന്നത് മീരയുടെ ദു;ഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ; അവള്‍ കുറച്ചുകൂടി വലുതാകട്ടെ എന്ന മറുപടിയാണ് താന്‍ നല്‍കി; ഇന്ന മലയാളി നടിമാര്‍ 10 സിനിമയ്ക്ക് വാങ്ങുന്ന ശമ്പളം ഹണി റോസ് ഒരു വര്‍ഷത്തില്‍ ഉണ്ടാക്കുന്നു;  വിനയന്റെ വാക്കുകള്‍

Malayalilife
 ഹണിയെ ആദ്യമായി കാണുന്നത് മീരയുടെ ദു;ഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ; അവള്‍ കുറച്ചുകൂടി വലുതാകട്ടെ എന്ന മറുപടിയാണ് താന്‍ നല്‍കി; ഇന്ന മലയാളി നടിമാര്‍ 10 സിനിമയ്ക്ക് വാങ്ങുന്ന ശമ്പളം ഹണി റോസ് ഒരു വര്‍ഷത്തില്‍ ഉണ്ടാക്കുന്നു;  വിനയന്റെ വാക്കുകള്‍

ഹണി റോസ് നായികയാകുന്ന പുതിയ ചിത്രമാണ് റേച്ചല്‍. ഹണി റോസിനെ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് റേച്ചല്‍ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ട്രെയ്ലര്‍ ലോഞ്ച് നടന്നത്. പരിപാടിയില്‍ അതിഥിയായി എത്തിയ സംവിധായകന്‍ വിനയന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഹണി റോസിന്റെ ആദ്യ സിനിമയായ ബോയ്ഫ്രണ്ട് സംവിധാനം ചെയ്തത് വിനയന്‍ ആണ്.

വിനയന്റെ വാക്കുകള്‍ ചുവടെ

റേച്ചല്‍ ഞാന്‍ പ്രതീക്ഷിച്ചതിനെക്കാളുമൊക്കെ ഞെട്ടിച്ചു കളഞ്ഞു. ഹണി നന്നായി ആ കഥാപാത്രം ചെയ്തിട്ടുണ്ട്. വളരെ സീരിയസ് ആയിട്ടുള്ള ചിത്രമാണ് റേച്ചല്‍. വളരെ സ്ട്ര?ഗിള്‍ ചെയ്ത് ഇറക്കുന്നൊരു പടമാണിത്. ഇങ്ങനെ സ്ട്ര?ഗിള്‍ ചെയ്തിറക്കിയ പടങ്ങളൊക്കെ ഭാവിയില്‍ വലിയ വിപ്ലവം സൃഷ്ടിക്കാനുള്ള സാധ്യതയുണ്ട്. അനുഭവമാണിത്. എനിക്കറിയാം അത്. ഇങ്ങനെ ഒരു വിഷയം തെരഞ്ഞെടുത്തതില്‍ ഞാന്‍ അഭിനന്ദനം അറിയിക്കുകയാണ്. 2002ലോ 2003ലോ ആണ് പൃഥ്വിരാജിന്റെ മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയുടെ ഷൂട്ട് നടക്കുമ്പോള്‍ ഹണി റോസ് എന്നെ വന്ന് കാണുന്നത്. 

മകളെ നായികയാക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. ഞാന്‍ പറഞ്ഞു അവള്‍ കുറച്ചുകൂടി വലുതാകട്ടെ എന്ന്. രണ്ട് മൂന്ന് വര്‍ഷം കഴിഞ്ഞ് പുതിയ ആള്‍ക്കാരെ വച്ച് ബോയ് ഫ്രണ്ട് എന്ന ചിത്രം ചെയ്യാം മണിക്കുട്ടനെ ഹീറോ ആക്കാം എന്ന് ചര്‍ച്ച നടക്കുന്നത്. അപ്പോഴാണ് ഹണിയുടെ അച്ഛന്‍ വരുന്നതും ഒടുവില്‍ ഹണി സിനിമയുടെ ഭാ?ഗമാകുന്നതും. ഇന്ന് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങിക്കുന്ന നടിമാര്‍ 10 സിനിമ ചെയ്താല്‍ കിട്ടുന്നതിന്റെ കൂടുതല്‍ പൈസ ഹണി ഒരു വര്‍ഷം ഉണ്ടാക്കുന്നുണ്ട്. ഉദ്ഘാടനത്തിലൂടെ. അതിന് യാതൊരു സംശയവും ഇല്ല.

ചെറിയ സിനിമകള്‍ വലിയ വിജയമാകുമ്പോഴാണ് വലിയൊരു സന്തോഷം നമുക്കുണ്ടാകുന്നത്. ആദ്യകാലത്ത് ഞാന്‍ കോമഡി സിനിമകള്‍ ചെയ്ത ആളാണ്. പിന്നീട് ഹൊറര്‍ ചിത്രം ആകാശഗംഗ ചെയ്യുന്നു. പക്ഷേ അവയെക്കാളൊക്കെ മനസില്‍ നില്‍ക്കുന്നത് വെറും 35 ലക്ഷം രൂപ മുടക്കി ചെയ്ത വാസന്തിയും ലക്ഷ്മിയും ആണ്. അന്നത്തെ കാലത്ത് മൂന്നര കോടി രൂപ കളക്ട് ചെയ്തുവെന്ന് പറയുന്നത് ചെറിയ കാര്യമല്ല. റേച്ചല്‍ വലിയൊരു വിജയമാകട്ടെ.


 

Read more topics: # ഹണി റോസ്
vinayan about honey rose

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES