ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും മലയാളികള്‍ക്ക് ഏറെ സുപരിചിതരാണ്. ഇപ്പോഴിതാ ഗായിക അമൃതയ്‌ക്കൊപ്പം ജീവിതം തുടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നതിന്റെ സന്തോഷം പങ്കിട്ടിരിക്കുകയാണ് ഗോപി സുന്ദര്‍. വണ്‍ ഇയര്‍' എന്ന കുറിച്ചിരിക്കുന്ന താരം, അമൃതയ്‌ക്കൊപ്പം പൂമാല കൈയില്‍ പിടിച്ചു കൊണ്ടു നില്‍ക്കുന്ന ഒരു പഴയ ചിത്രവും പങ്കിട്ടിട്ടുണ്ട്
2022 ല്‍ ആയിരുന്നു ഗോപി സുന്ദറിനൊപ്പമുള്ള അമൃതയുടെ ആദ്യ ഫോട്ടോ പുറത്തുവന്നത്. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്നായിരുന്നു ചിത്രത്തിന് നല്‍കിയിരുന്ന ക്യാപ്ഷന്‍. ഇതിനു പിന്നാലെ ഇരുവരും ഒന്നിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തളും വിമര്‍ശനങ്ങളും പുറത്തുവന്നു. ഒടുവില്‍ അമൃതയും ഗോപി സുന്ദറും വിവാഹിതരാകുകയും ചെയ്തു.
എന്നാല്‍ ചിത്രം കണ്ട് ആകെ ആശയക്കുഴപ്പത്തിലാണ് ആരാധകര്‍. ചിത്രത്തിന് താഴെ ഇവര്‍ വിവാഹിതരായിരുന്നോ എന്ന തരത്തില്‍ നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. വിവാഹക്കാര്യത്തെ കുറിച്ച് താരങ്ങള്‍ ഇതുവരെ സ്ഥിരീകരണം നല്‍കിയിരുന്നില്ല.
ഗായിക അഭയ ഹിരണ്മയിക്കൊപ്പം ഗോപി സുന്ദര്‍ ദീര്‍ഘനാളായി ലിവ് ഇന്‍ ടുഗെദര്‍ ആയിരുന്നു. ബാലയുമായുള്ള വിവാഹ ബന്ധം വേര്‍പിരിഞ്ഞതും ഗോപി സുന്ദറുമായുള്ള പ്രണയവും അമൃതയെ ഗോസിപ്പ് കോളങ്ങളില്‍ സജീവമാക്കി. രൂക്ഷമായ സൈബര്‍ ആക്രമണമായിരുന്നു ഇരുവര്‍ക്കും നേരെയും ഉണ്ടായത്. ഗോപി സുന്ദറിനൊപ്പമാണ് അമൃതയും മകളും താമസം.
ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ഷോയിലൂടെ എത്തിയ അമൃത സുരേഷ് തുടക്ക കാലത്ത് തന്നെ ജനശ്രദ്ധ നേടിയിരുന്നു. പിന്നീട് അമൃത സ്റ്റേജ് ഷോകള്‍ക്ക് പുറമെ സിനിമകളിലും പാടിയിട്ടുണ്ട്. നടന്‍ ബാലയുമായുള്ള വിവാഹ മോചനം, സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള വിവാഹം തുടങ്ങിയ കാര്യങ്ങളാണ് അമൃതയെ ഗോസിപ്പ് കോളങ്ങളില്‍ നിറച്ചിട്ടുള്ളത്.
ബാലയുമായുള്ള ബന്ധത്തില്‍ ജനിച്ച പാപ്പു എന്നു വിളിക്കുന്ന മകള്‍ അമൃതയ്ക്കും ഗോപി സുന്ദറിനും ഒപ്പമാണുള്ളത്.