Latest News

ഗന്ധര്‍വ്വന്മാരുടെ പറയപ്പെടാത്ത സവിശേഷതകള്‍ പ്രമേയമാക്കി ഗന്ധര്‍വ്വ jr; ഉണ്ണി മുകുന്ദന്റെ പിറന്നാള്‍ ദിനത്തില്‍ വേള്‍ഡ് ഓഫ് ഗന്ധര്‍വ്വാസ്' വീഡിയോ പുറത്തുവിട്ട് അണിയറക്കാര്‍

Malayalilife
ഗന്ധര്‍വ്വന്മാരുടെ പറയപ്പെടാത്ത സവിശേഷതകള്‍ പ്രമേയമാക്കി ഗന്ധര്‍വ്വ jr; ഉണ്ണി മുകുന്ദന്റെ പിറന്നാള്‍ ദിനത്തില്‍ വേള്‍ഡ് ഓഫ് ഗന്ധര്‍വ്വാസ്' വീഡിയോ പുറത്തുവിട്ട് അണിയറക്കാര്‍

ന്ധര്‍വന്മാരുടെ അറിയാക്കഥകളിലേക്ക് പ്രേക്ഷകരെ ക്ഷണിച്ച് ഉണ്ണി മുകുന്ദന്റെ ഗന്ധര്‍വ ജൂനിയര്‍ സിനിമയുടെ അണിയറക്കാര്‍. ഉണ്ണിമുകുന്ദന്റെ പിറന്നാളിനോടനുബന്ധിച്ച് ആറ് ഭാഷകളില്‍ പുറത്തുവിട്ട ''വേള്‍ഡ് ഓഫ് ഗന്ധര്‍വ്വാസ്'' എന്ന വീഡിയോയിലൂടെയാണ് ഗന്ധര്‍വ്വന്മാരുടെ ഈ സാങ്കല്‍പ്പിക ലോകം അവതരിപ്പിക്കുകയാണ് ലിറ്റില്‍ ബിഗ് ഫിലിംസ്.

ഗന്ധര്‍വ്വന്മാരുടെ പറയപ്പെടാത്ത സവിശേഷതകള്‍ പ്രമേയമാക്കി അണിയറയില്‍ ഒരുങ്ങുന്ന ''ഗന്ധര്‍വ്വ jr.' ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍.കെ.വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ നിര്‍മ്മിച്ച് വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്നു. പതിവ് ഗന്ധര്‍വ്വ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്ന കഥാപശ്ചാത്തലവും മേക്കിങ്ങും ചിത്രം സമ്മാനിക്കുമെന്നാണ് വീഡിയോ നല്‍കുന്ന സൂചന.

പാന്‍ഇന്ത്യന്‍ ചിത്രമായ ഗന്ധര്‍വ്വ jr, ഉണ്ണി മുകുന്ദന്റെ ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കും. ഉണ്ണി മുകുന്ദന്റെ പിറന്നാള്‍ ആശംസകളോടെയാണ് അണിയറക്കാര്‍ വേള്‍ഡ് ഓഫ് ഗന്ധര്‍വ്വ പുറത്ത് വിട്ടത്.

ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിങ്ങും ജെയ്ക്‌സ് ബിജോയ് സംഗീതവും നിര്‍വ്വഹിക്കുന്ന ഗന്ധര്‍വ്വ jr, വിര്‍ച്വല്‍ പ്രൊഡക്ഷന്‍ സാങ്കേതിക വിദ്യയിലൂടെ ഏറ്റവും വലിയ ദൃശ്യ വിരുന്നായി സില്‍വര്‍ സ്‌ക്രീനില്‍ എത്തിക്കാനാണ് ലിറ്റില്‍ ബിഗ് ഫിലിംസ് ലക്ഷ്യമിടുന്നത്.പി ആർ ഒ- എ എസ്.ദിനേശ്.


 

gandharva jr movie team

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES