Latest News

500 കോടി ക്ലബ്ബിലേയ്ക്ക് കുതിച്ച് ഗദര്‍ 2; രാജകീയ തിരിച്ചുവരവില്‍ സണ്ണി ഡിയോള്‍; പഠാനെ തകര്‍ക്കുമോയെന്ന് ചോദ്യമുയര്‍ത്തി ആരാധകര്‍

Malayalilife
 500 കോടി ക്ലബ്ബിലേയ്ക്ക് കുതിച്ച് ഗദര്‍ 2; രാജകീയ തിരിച്ചുവരവില്‍ സണ്ണി ഡിയോള്‍; പഠാനെ തകര്‍ക്കുമോയെന്ന് ചോദ്യമുയര്‍ത്തി ആരാധകര്‍

ണ്ണി ഡിയോളിന്റെ 'ഗദര്‍ 2' 500 കോടിയിലേക്ക് കുതിക്കുന്നു. ഇതുവരെ 411 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ഓഗസ്റ്റ് 23ന് ഇന്ത്യയില്‍ നിന്നുമാത്രം 10.40 കോടി ചിത്രം സ്വന്തമാക്കി എന്നാണ് വിവരങ്ങള്‍. ബോളിവുഡില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഷാരൂഖ് ഖാന്‍ നായകനായ 'പഠാന്' ശേഷം ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ഗദാര്‍ 2.

2001ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗമായ 'ഗദര്‍: ഏക് പ്രേം കഥ' ബ്ലോക്ബസ്റ്ററായിരുന്നു. ആദ്യ ഭാഗമൊരുക്കിയ അനില്‍ ശര്‍മയാണ് ചിത്രത്തിന്റെ സംവിധായകന്‍. അമീഷ പട്ടേല്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും നായിക. 80 കോടി ബജറ്റിലാണ് ചിത്രമെത്തിയത്.

1947ല്‍ ഇന്ത്യയുടെ വിഭജനകാലത്ത് നടക്കുന്ന ഒരു പ്രണയകഥയാണ് ആദ്യ ഭാഗത്തിന്റെ പ്രമേയം. 22 വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ടാം ഭാഗത്തില്‍ 1971ലെ ഇന്ത്യ-പാക് യുദ്ധമാണ് പശ്ചാത്തലം. അക്ഷയ് കുമാര്‍ നായകനായെത്തിയ 'ഓഎംജി 2'വിനൊപ്പം ഓഗസ്റ്റ് 11ന് ആണ് ഗദര്‍ 2 തിയേറ്ററുകളിലെത്തിയത്.ചിത്രത്തിന്റെ വിജയത്തില്‍ നന്ദിയറിയിച്ചുകൊണ്ട് സണ്ണി ഡിയോള്‍ രംഗത്തെത്തിയിട്ടുണ്ട്. ചിത്രം 400 കോടിയും കടന്ന് മുന്നോട്ടുപോകാന്‍ കാരണം പ്രേക്ഷകരാണെന്നും എല്ലാവര്‍ക്കും നന്ദിയെന്നും സണ്ണി ഡിയോള്‍ പറഞ്ഞു. അതേസമയം, ഭാഗമില്ലാത്ത നായകന്‍ എന്ന വിശേഷണം മറികടന്നിരിക്കുകയാണ് സണ്ണി ഡിയോള്‍.

സണ്ണിയുടെ കരിയറിലെ ഏറ്റവും വലിയ കളക്ഷന്‍ ആണ് ഗദര്‍ 2വില്‍ നേടിയിരിക്കുന്നത്. നിലവില്‍ ഷാരൂഖ് ഖാന് ശേഷം മറ്റ് മുന്‍നിര താരങ്ങള്‍ക്കൊന്നും സാധിക്കാതിരുന്ന തരത്തിലുള്ള വിജയം സണ്ണി ഡിയോള്‍ ബോളിവുഡിന് നേടിക്കൊടുക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.

Read more topics: # ഗദര്‍
gadar 2 box office collection

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES