ഫഹദ് ഫാസില്‍ നായകനായി എത്തുന്ന പുതിയ ചിത്രം ആവേശത്തിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്. സൂപ്പര്‍ഹിറ്റായി മാറിയ രോമാഞ്ചത്തിന്റെ സംവിധായകന്‍ ജിത്തു മാധവനാണ് ആവേശം ഒരുക്കുന്നത്. ചിത്രത്തില്‍ ഗുണ്ടാ നേതാവിന്റെ റോളിലാണ് ഫഹദ് ഫാസില്‍ എത്തുന്നത്.
സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഫഹദിന്റെ ആവേശം ലുക്ക്. പക്കാ ഗുണ്ട ലുക്കിലാണ് ഫഹദിനെ ചിത്രങ്ങളില്‍ കാണുന്നത്. കറുത്ത വേഷവും വെള്ളി ആഭരണങ്ങളും കൂളിങ് ഗ്ലാസും അണിഞ്ഞാണ് താരം എത്തുന്നത്. കട്ടി മീശയും നീട്ടി വളര്‍ത്തിയ കൃതാവുമാണ് ഫഹദിന്റെ ലുക്ക് വ്യത്യസ്തമാക്കുന്നുണ്ട്. ഒരു കൂട്ടം ഗുണ്ടകളേയും താരത്തിനൊപ്പം കാണാം. രോമാഞ്ചം സിനിമയിലൂെട ശ്രദ്ധേയനായ സജിന്‍ ഗോപുവും കൂട്ടത്തിലുണ്ട്.
രോമാഞ്ചം പോലെ ബംഗളൂരു കേന്ദ്രീകരിച്ചാണ് ആവേശത്തിന്റെയും കഥ. കാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രോമാഞ്ചത്തിലൂടെ ശ്രദ്ധേയനായ സജിന്‍ ഗോപു, സിജു സണ്ണി എന്നിവരുമുണ്ട്. മന്‍സൂര്‍ അലിഖാന്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സുഷിന്‍ ശ്യാം ആണ് സംഗീതസംവിധാനം. അതേസമയം പാന്‍ ഇന്ത്യന്‍ ചിത്രമായ ധൂമം ആണ് ഫഹദ് ഫാസില്‍ നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം.അപര്‍ണ ബാലമുരളി ആണ് ചിത്രത്തില്‍ നായിക.