ഈ വര്‍ഷത്തെ സെലിബ്രിറ്റി പെട്രോഹെഡ് പുരസ്‌കാര നേട്ടത്തിന് പിന്നാലെ ടോപ് ഗിയര്‍ ഇന്ത്യ മാസികയുടെ കവര്‍ ചിത്രമായി ദുല്‍ഖര്‍ സല്‍മാന്‍. ഇതോടെമാഗസിന്‍ കവര്‍ പേജില്‍ ഇടം പിടിക്കുന്ന ആദ്യ മലയാളി താരമായി ദുല്‍ഖര്‍ സല്‍മാന്‍ മാറി. മാഗസിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ലക്കത്തിലാണ് കവറില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇടം പിടിച്ചത്.
ഓട്ടോമൊബൈല്‍ മാഗസിനായ ടോപ് ഗിയറിന്റെ കവറില്‍ ഇടം പിടിക്കുന്ന ആദ്യ തെന്നിന്ത്യന്‍ താരവും രണ്ടാമത്തെ ഇന്ത്യന്‍ നടനും കൂടിയാണ് ദുല്‍ഖര്‍ സല്‍മാന്‍ടോപ് ഗിയര്‍ മാഗസിന്റെ 40 പുരസ്‌കാരങ്ങളില്‍ സിനിമാലോകവുമായി ബന്ധപ്പെട്ടിരിക്കുന്ന പുരസ്‌കാരമാണ് ദുല്‍ഖറിന് ലഭിച്ചിരുന്നു. ഇതിന് ശേഷമാണ് കവര്‍ ചിത്രമാകുന്നത്. സ്വപ്നസാക്ഷാത്കാരം എന്നാണ് കവര്‍ ചിത്രത്തെക്കുറിച്ച് നടന്‍ പ്രതികരിച്ചത്.
ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇത് തന്റെ സ്വപ്ന സാക്ഷാത്കാരമാണെന്നാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് ദുല്‍ഖര്‍ കുറിച്ചത്.കവര്‍ പേജിനു വേണ്ടിയുള്ള ഫോട്ടോഷൂട്ട് ദുബായില്‍ വെച്ചായിരുന്നു. സ്വപ്നസാക്ഷാത്കാരം എന്നാണ് കവര്‍ ചിത്രത്തെക്കുറിച്ച് നടന്‍ പ്രതികരിച്ചത്. ''ബക്കറ്റ് ലിസ്റ്റിലെ ഒരു വലിയ സ്വപ്നം ഞാന്‍ സാക്ഷാത്കരിച്ചു. ടോപ്പ് ഗിയര്‍ ഇന്ത്യയുടെ മൂന്നാം വാര്‍ഷിക ലക്കത്തിന്റെ കവറില്‍ എന്നെ ഫീച്ചര്‍ ചെയ്തു,'' മാഗസിന് നന്ദി പറഞ്ഞുകൊണ്ട് തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു. ഓഡി ആര്‍ എസ് ഇ-ട്രോണ്‍ ജിറ്റി കാറിന് ഒപ്പം ദുല്‍ഖര്‍ നില്‍ക്കുന്ന ചിത്രമാണ് കവറില്‍.
2023ലെ ബി.ബി.സി ടോപ് ഗിയര്‍ ഇന്ത്യ അവാര്‍ഡ് നേരത്തെ ദുല്‍ഖര്‍ സല്‍മാനായിരുന്നു സ്വന്തമാക്കിയത്. ഈ വര്‍ഷത്തെ പെട്രോള്‍ഹെഡ് ആക്ടര്‍ പുരസ്‌കാരമാണ് ദുല്‍ഖറിന് ലഭിച്ചിരിക്കുന്നത്.
കിങ് ഓഫ് കൊത്തയാണ് ഷൂട്ടിങ് പുരോഗമിക്കുന്ന ദുല്‍ഖര്‍ ചിത്രം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ മാസ് ഗ്യാങ്സ്റ്റര്‍ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഭിലാഷ് ജോഷിയാണ്.പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രനാണ് കിങ് ഓഫ് കൊത്തക്കായി തിരക്കഥയൊരുക്കിയിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, അനിഖ സുരേന്ദ്രന്‍, ശാന്തി കൃഷ്ണ, ഗോകുല്‍ സുരേഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബാല്‍കിയുടെ സംവിധാനത്തിലെത്തിയ ബോളിവുഡ് ചിത്രം ചുപ് ദി റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റാണ് ഒടുവിലെത്തിയ ദുല്‍ഖര്‍ ചിത്രം. ചുപ്പിലെ പ്രകടനത്തിന് ദാദ സാഹേബ് ഫാല്‍കേ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരവും താരത്തിന് ലഭിച്ചിരുന്നു.