Latest News

ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനം : ക്ഷേത്രത്തില്‍ 501 പേര്‍ക്ക് സദ്യ നല്‍കിയും ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടത്തിയും നിര്‍മ്മാതാവ്  പ്രജീവ് സത്യ വ്രതന്‍

Malayalilife
 ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനം : ക്ഷേത്രത്തില്‍ 501 പേര്‍ക്ക് സദ്യ നല്‍കിയും ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടത്തിയും നിര്‍മ്മാതാവ്  പ്രജീവ് സത്യ വ്രതന്‍

യുവ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്റെ ജൂലൈ 28 (ഞായറാഴ്ച) ജന്മദിനത്തോടനു ബന്ധിച്ച് ക്ഷേത്രത്തില്‍ പ്രത്യേക പൂജയും സദ്യയും നടത്തുകയുണ്ടായി പ്രശസ്ത നിര്‍മ്മാതാവ് പ്രജീവ് സത്യ വ്രതന്‍, ഡി ക്യൂ വിന്റെ ആയുരാരോഗ്യസൗഖ്യത്തിനും  ശത്രു ദോഷത്തിനുമുള്ള പൂജയും 501 പേര്‍ക്ക് സദ്യയും ആണ് നല്‍കിയത്. വെന്നിക്കോട് വലയന്റെകുഴി ശ്രീ ദേവിക്ഷേത്രത്തില്‍ ആയിരുന്നു വഴിപാടും അന്നദാനവും.

 ഫൈനല്‍സ്, രണ്ട് എന്നീ സിനിമകളുടെ നിര്‍മ്മാതാവാണ് പ്രജീവ് സത്യ വ്രതന്‍. പ്രജീവം മൂവീസിന്റെ ബാനറില്‍ അദ്ദേഹം പുതിയതായി നിര്‍മ്മിക്കുന്ന ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ് റിലീസിന് തയ്യാറെടുക്കുകയാണ്. ഷെബി ചൗഘട്ട് സംവിധാനം ചെയ്ത *ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പില്‍ *ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് എന്ന സിനിമയുമായി ബന്ധപ്പെട്ട് ചില രംഗങ്ങളുണ്ട്. കൂടാതെ ദുല്‍ഖര്‍ സല്‍മാനെ കുറിച്ച് ഒരു ഗാനവും ഒരുക്കിയിരിക്കുന്നു. ബി കെ ഹരിനാരായണന്‍ - മെജോ ജോസഫ് ടീമിന്റേതാണ് വ്യത്യസ്തമായ ഈ ഗാനം.

പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകള്‍ക്ക് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ്  എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.

പ്രശസ്ത സംവിധായകന്‍ ഷാജികൈലാസ് - ആനി ദമ്പതികളുടെ ഇളയ പുത്രന്‍ റുഷിന്‍ ഷാജികൈലാസ് ആദ്യമായി നായക വേഷത്തില്‍ അഭിനയിക്കുന്ന സിനിമയാണിത്. സുകുമാരക്കുറുപ്പ് എന്ന ടൈറ്റില്‍ കഥാപാത്രമായി അബു സലിം എത്തുന്നു. ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, ഇനിയ, സുജിത് ശങ്കര്‍,എബിന്‍ ബിനോ, ദിനേശ് പണിക്കര്‍, സിനോജ് വര്‍ഗീസ്, അജയ് നടരാജ്, സൂര്യ ക്രിഷ്, വൈഷ്ണവ് ബൈജു, പാര്‍വതി രാജന്‍ ശങ്കരാടി തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നു.

സംവിധായകന്‍ ഷെബി ചൗഘട്ടിന്റെ കഥക്ക് വി ആര്‍ ബാലഗോപാല്‍ തിരക്കഥയും സംഭാഷണവും എഴുതുന്നു. ഹരിനാരായണന്റെ വരികള്‍ക്ക് മെജോ ജോസഫിന്റെ സംഗീതം. വിനീത് ശ്രീനിവാസന്‍, അഫ്‌സല്‍, മുരളീകൃഷ്ണ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ക്യാമറ: രജീഷ് രാമന്‍, എഡിറ്റിങ്: സുജിത് സഹദേവ്, ആക്ഷന്‍ കോറിയോഗ്രാഫര്‍: റണ്‍ രവി. പി ആര്‍ ഓ എം  കെ ഷെജിന്‍.

dulquer salmaan 40 birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക