Latest News

തിലകനുമായുള്ള പിണക്കത്തിനിടയിലും സിനിമ ചെയ്യാമെന്നേറ്റ് വന്നയാള്‍; കെപിഎസി ലളിതയെ കുറിച്ച് ഭദ്രന്‍

Malayalilife
തിലകനുമായുള്ള പിണക്കത്തിനിടയിലും സിനിമ ചെയ്യാമെന്നേറ്റ് വന്നയാള്‍; കെപിഎസി ലളിതയെ കുറിച്ച് ഭദ്രന്‍

ലയാള സിനിമ പ്രേമികൾക്ക്  ഭദ്രന്‍ ഒരുക്കിയ സ്ഫടികം എന്ന ചിത്രം ഒരിക്കലും മറക്കാത്ത ചിത്രമാണ്.  തിലകനും കെപിഎസി ലളിതയും ആടു തോമയായി മോഹന്‍ലാല്‍ നിറഞ്ഞാടിയപ്പോള്‍ അഭിനയം ഒട്ടും മോശമാക്കിയില്ല. എന്നാല്‍ ആ ചിത്രത്തെ സംബന്ധിച്ച് അധികം ആര്‍ക്കും അറിയാത്ത ഒരു രഹസ്യം ഇപ്പോള്‍ പറയുകയാണ് ഭദ്രന്‍. 

ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിക്കുന്ന കെപിഎസി ലളിതയും തിലകനും കടുത്ത ശത്രുതയിലായിരുന്നു. പക്ഷേ ഇങ്ങനെയൊരു കാര്യമുണ്ടെന്ന് പറഞ്ഞപ്പോള്‍ തിലകനുമായുള്ള പിണക്കത്തിനിടയിലും സിനിമ ചെയ്യാമെന്നേറ്റ് വന്നയാളാണ് ലളിതയെന്ന് സംവിധായകന്‍ ഭദ്രന്‍ കുറിക്കുന്നു.

ഭദ്രന്റെ വാക്കുകള്‍, ഞാന്‍ ഓര്‍ക്കുന്നു, തിലകന്‍ ചേട്ടന്റെ (ചാക്കോ മാഷ് ) ഭാര്യയായി അഭിനയിക്കാന്‍ വിളിച്ചപ്പോള്‍, വ്യക്തിപരമായി എന്നോട് ശത്രുതയിലിരിക്കുന്ന തിലകന്‍ ചേട്ടന്‍ അഭിനയിക്കുമ്പോള്‍ ഒരു ഭാര്യ പ്രതീക്ഷിക്കുന്ന സ്‌നേഹവും കരുതലും ഒക്കെ ആ കഥാപാത്രത്തില്‍ നിന്ന് എന്നോട് ഉണ്ടാകുമോ? ഒരു നിമിഷം ആലോചിച്ചതിന് ശേഷം ഈ അഭിനയ രാജ്ഞി പറഞ്ഞു അതിപ്പോ അങ്ങേര് കാണിച്ചല്ലേലും, ഞാനങ്ങോട്ട് കാണിച്ചാല്‍ പോരേ..  അതാണ് കെപിഎസി ലളിത. ആ മുഖവും തഞ്ചവും ശബ്ദവും എന്നന്നേക്കുമായി സ്മൃതിയലേയ്ക്ക് ആണ്ടു പോയതില്‍ മലയാള സിനിമയ്ക്ക് ഒരു തീരാദുഃഖം തന്നെയാണ്. ഇനിയൊരു കെപിഎസി ലളിത ഭൂമുഖത്തുണ്ടാവില്ല.

director bhadran words about kpac lalitha

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES