കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ മലയാള സിനിമ മേഖലയിൽ ചുവട് വച്ച താരമാണ് കെപിഎസി ലളിത. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിരുന്നു. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം താരത്തിന്റെ വേർപാട് ഒരു തീരാനഷ്‌ടം കൂടിയാണ്. എന്നാൽ ഇപ്പോൾ അന്തരിച്ച നടി കെപിഎസി ലളിത തനിക്ക് അമ്മയെപ്പോലെയായിരുന്നുവെന്ന് വിജയ് സേതുപതി തുറന്ന് പറയുകയാണ്. പുതിയ ചിത്രമായ മാമനിതന്റെ പ്രചാരണ ത്തിനായി കൊച്ചിയില്‍ വന്നപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
‘സ്വന്തം നാട്ടുകാരെ കാണുന്നതുപോലെയാണ് കേരളത്തില്‍ വന്നപ്പോള്‍ തോന്നിയത്. കെ.പി.എ.സി ലളിതയ്‌ക്കൊപ്പം മൂന്ന് ദിവസം മാത്രമാണ് ജോലി ചെയ്തത്. പക്ഷേ എനിക്ക് അമ്മയെ പോലെയായിരുന്നു അവര്‍ ആ ദിവസങ്ങളിലത്രയും. നല്ല ചിത്രങ്ങളെ ഭാഷാ ഭേദമില്ലാതെ സ്വീകരിക്കുന്നവരാണ് നിങ്ങള്‍. വിക്രം ഏറ്റെടുത്തത് പോലെ തന്നെ മാമനിതനും സ്വീകരിക്കുമെന്ന് കരുതുന്നു’. അദ്ദേഹം പറഞ്ഞു.
ഗ്രാമീണ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ് മാമനിതന്‍. വിജയ് സേതുപതിയും ഗായത്രിയും ഒന്നിക്കുന്ന എട്ടാമത്തെ ചിത്രമാണ് മാമനിതന്‍. ഇരുവരും ഇതിനുമുമ്പ് നടുവിലെ കൊഞ്ചം പക്കത്തെ കാണോം, റമ്മി, പുരിയാത പുതിര്‍, ഒരു നല്ല നാളെ പാത്ത് സൊല്‍റേന്‍, സീതാക്കാതി, സൂപ്പര്‍ ഡീലക്‌സ് എന്നീ ചിത്രങ്ങളിലാണ് ഒന്നിച്ച് അഭിനയിച്ചത്. നയന്‍താരയും വിജയ് സേതുപതിയും ഒന്നിച്ചഭിനയിച്ച ഇമൈക്ക നൊടികള്‍ എന്ന ചിത്രത്തിലെ ബാലതാരം മാനസ്വിയും ചിത്രത്തിലുണ്ട്.