പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാവാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി. ഡിനോ ഡെന്നിസിന്റെ ആദ്യ ചിത്രമാണിത്. ത്രില്ലര്‍ ശ്രേണിയിലുള്ള ചിത്രം ബിഗ് ബജറ്റിലാണ് നിര്‍മിക്കുന്നത്.
മലയാളത്തിലെ പഴയകാല തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ ഇളയ മകനാണ് ഡിനോ.മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ആ രാത്രി, കഥ ഇതുവരെ, ക്ഷമിച്ചു ഒരു വാക്ക്, ഈ കൈകളില്‍, ഇനിയും കഥ തുടരും, മലരും കിളിയും തുടങ്ങിയ ചിത്രങ്ങള്‍ക്ക് രചന കലൂര്‍ ഡെന്നീസിന്റേതായിരുന്നു. 1999ല്‍ പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത എഴുപുന്ന തരകനാണ് മമ്മൂട്ടിക്കു വേണ്ടി കലൂര്‍ ഡെന്നീസ് രചന നിര്‍വഹിച്ച അവസാന ചിത്രം.
തിയേറ്റര്‍ ഒഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസും ജിനു വി. എബ്രഹാമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൃഥ്വിരാജ്, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ , ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധനം ചെയ്യുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ ചിത്രങ്ങളും തിയേറ്റര്‍ ഒഫ് ഡ്രീംസ് ആണ് നിര്‍മ്മിക്കുന്നത്. നിമിഷ് രവി ആണ് മമ്മൂട്ടി - ഡിനോ ഡെന്നിസ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രൊജക്ട് ഡിസൈനര്‍ എന്‍.എം. ബാദുഷ.പി.ആര്‍.ഒ: ശബരി