ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ. നയന്‍താരയായിരുന്നു ഇതിലെ നായിക. നിവിന്‍ പോളിയാണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു നയന്‍താരയുടെ വിവാഹം. മലയാളത്തില്‍ നിന്ന് സത്യന്‍ അന്തിക്കാട്, ദിലീപ് തുടങ്ങിയവര്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
ഇപ്പോള്‍ നയന്‍താര വിവാഹം ക്ഷണിച്ചില്ലേ എന്ന ചോദ്യത്തിന് ധ്യാന്‍ ശ്രീനിവാസന്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.
പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിന്റെ വാര്‍ത്താസമ്മേളനത്തിലാണ് നയന്‍താര വിവാഹത്തിന് ക്ഷണിച്ചില്ലേ എന്ന ചോദ്യം ധ്യാനിനോട് ചോദിച്ചത്. എന്നെ വിവാഹത്തിന് വിളിച്ചിരുന്നു, ഞാന്‍ പോയില്ല, വേണ്ടെന്ന് വച്ചു എന്നായിരുന്നു ചോദ്യത്തിനുളള ധ്യാനിന്റെ രസകരമായ മറുപടി. പ്രസ്മീറ്റിന്റെയും അഭിമുഖത്തിന്റെയും തിരക്കാണെന്നും കൂട്ടിച്ചേര്‍ത്തു.
പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ധ്യാനാണ്. ലൗ ആക്ഷന്‍ ഡ്രാമയില്‍ നിന്ന് വളരെ വ്യത്യസ്തമായ ചിത്രമാണിതെന്ന് ധ്യാന്‍ പറഞ്ഞു. ലൗ ആക്ഷന്‍ ഡ്രാമയില്‍ ഒരുപാട് കളളുകുടിയും ബാറുമെല്ലാം ഉണ്ടായിരുന്നു. സെന്‍സര്‍ ബോര്‍ഡ് ഓഫീസറും ഇതെന്നോട് പറഞ്ഞു. കാലം തെറ്റി ഇറങ്ങിയ സിനിമയാണത്. നിവിന്‍ പോളി, നയന്‍താര എന്നിവരുടെ കോമ്പിനേഷനാണ് ഞാന്‍ മാര്‍ക്കറ്റ് ചെയ്തത്. ഇനിയെഴുതുമ്പോള്‍ അല്‍പ്പം റിയലിസ്റ്റിക് ചിത്രമായിരിക്കണമെന്ന് തോന്നി. ഒരു ആഗ്രഹത്തിന്റെ പുറത്ത് ചെയ്ത സിനിമയാണിത്- ധ്യാന്‍ പറഞ്ഞു.