നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങള്‍ മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ ചില കാര്യങ്ങള്‍ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കു കയാണ്.ഏറ്റവും പുതിയ ചിത്രമായ നദികളില്‍ സുന്ദരി യമുന എന്ന സിനിമയുടെ ഭാഗമായി താരം നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍.
പൊതുമദ്ധ്യത്തില്‍ നല്ല ഇമേജുള്ള ചില നടന്മാരുടെ സിനിമയ്ക്കുള്ളിലെ ഇടപെടലുകള്‍ വളരെ മോശമാണെന്നാണ് ധ്യാന്‍ പറഞ്ഞത്. തന്റെ സുഹൃത്ത് സംവിധാനം ചെയ്ത സിനിമയിലെ നടനെതിരെയാണ് ധ്യാനിന്റെ വെളിപ്പെടുത്തല്‍.
സിനിമ മികച്ചതാക്കാന്‍ വേണ്ടിയാണ് നടന്‍ ഇടപെടുന്നതെങ്കിലും ഇതുമൂലം സംവിധായകന് മാനസികമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്ന് ധ്യാന്‍ പറയുന്നു. സിനിമയുടെ എഡിറ്റിംഗ് പൂര്‍ത്തിയായതിന് ശേഷം തന്റെ കരിയറില്‍ ബോംബ് സമ്മാനിച്ചതിന് നന്ദിയെന്നായിരുന്നു നടന്‍ സംവിധായകനോട് പറഞ്ഞത്. എന്നാല്‍ സിനിമ ഹിറ്റായി. മറ്റൊരാളായിരുന്നു സംവിധാനം ചെയ്തതെങ്കില്‍ പടം ഡ്യൂപ്പര്‍ ഹിറ്റാകുമായിരുന്നെന്നാണ് പിന്നെ നടന്‍ പറഞ്ഞതെന്നും ധ്യാന്‍ വെളിപ്പെടുത്തി.
സിനിമ ഹിറ്റായതില്‍ സംവിധായകനെ അഭിനന്ദിക്കുന്നതിന് പകരം കുറ്റപ്പെടുത്തുകയാണ് അയാള്‍ ചെയ്തത്. ഈ നടന്‍ ഇന്‍ഡസ്ട്രിയിലും പുറത്തും നല്ല ഇമേജാണുള്ളത്. പക്ഷേ അയാളുടെ ഇടപെടലുകള്‍ വളരെ മോശമാണ്. ഇത്തരത്തില്‍ പല കോമ്പ്ലെക്സുകളൂം ഉള്ള നടന്മാര്‍ ഇവിടെയുണ്ട്. ധ്യാന്‍ പറഞ്ഞു.