Latest News

നീട്ടിവളര്‍ത്തിയ മുടിയും ഇടതൂര്‍ന്ന താടിയും സണ്‍ഗ്ലാസും ധരിച്ചുള്ള ധനുഷിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍; മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള നടന്റെ ചിത്രങ്ങള്‍ ക്യാപ്ടന്‍ മില്ലര്‍ എന്ന ചിത്രത്തിനായുള്ള മേക്ക് ഓവര്‍

Malayalilife
നീട്ടിവളര്‍ത്തിയ മുടിയും ഇടതൂര്‍ന്ന താടിയും സണ്‍ഗ്ലാസും ധരിച്ചുള്ള ധനുഷിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍; മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള നടന്റെ ചിത്രങ്ങള്‍ ക്യാപ്ടന്‍ മില്ലര്‍ എന്ന ചിത്രത്തിനായുള്ള മേക്ക് ഓവര്‍

നടന്‍ ധനുഷിന്റെ പുതിയ ലുക്ക് ശ്രദ്ധേയമാകുന്നു. മുംബൈ വിമാനതാവളത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. കട്ട താടിയും മുടി നീട്ടിവളര്‍ത്തിയതുമായ ലുക്കിലെത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ധനുഷ് ഇപ്പോള്‍ അഭിനയിക്കുന്നത് ക്യാപ്റ്റന്‍ മില്ലര്‍ എന്ന ചിത്രത്തിലാണ് അതിലെ ലുക്കാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്

നീട്ടിവളര്‍ത്തിയ മുടിയും ഇടതൂര്‍ന്ന താടിയുമായി വേറിട്ട ലുക്കിലാണ് ധനുഷ് ചിത്രത്തില്‍ എത്തുന്നത്.. ക്യാപ്ടന്‍ മില്ലറിന്റെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്.ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍. അരുണ്‍ മതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുണ്‍ മതേശ്വരന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ചിത്രത്തില്‍ ധനുഷ് ഇരട്ടറോളില്‍ ആയിരിക്കും എന്നും റിപ്പോര്‍ട്ടുണ്ട്

ജൂലൈയില്‍ ധനുഷ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിടുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. അതിനൊപ്പം തന്നെ ചിത്രത്തിന്റെ റിലീസ് ദീപാവലിക്ക് മുന്‍പേ ഉണ്ടാകും എന്നാണ് വിവരം. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സത്യജ്യോതി ഫിലിംസ് ഉടമ ത്യാഗരാജന്‍ തന്നെയാണ് അടുത്തിടെ ഈ കാര്യം വ്യക്തമാക്കിയത്. അതായത് ഒക്ടോബര്‍ മാസത്തില്‍ ചിലപ്പോള്‍ ക്യാപ്റ്റന്‍ മില്ലെര്‍ റിലീസാകും എന്നാണ് സൂചന. 
ചിത്രത്തില്‍ പ്രിയങ്ക മോഹന്‍, സുന്ദീപ് കിഷന്‍, നിവേദിത സതീഷ്, ഡാനിയേല്‍ ബാലാജി എന്നിവരാണ് മറ്റു താരങ്ങള്‍. ജി.വി പ്രകാശ് ആണ് സംഗീതസംവിധാനം.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Viral Bhayani (@viralbhayani)

Read more topics: # ധനുഷ്
dhanush captain miller look

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES