രജിനി സാറുടെ വലിയ ആരാധകനാണ് ഞാന്‍; അദ്ദേഹത്തിന്റെ വീട് പോയസ് ഗാര്‍ഡനിലാണ്; മുന്‍ മുഖ്യമന്ത്രി ജയലളിതയുടെയും വീട് അവിടെയാണ്; അവിടെ ഒരു വീട് പണിയുകയെന്നത് തന്റെ ആഗ്രഹം; തനിയ്‌ക്കെതിരെ വന്ന അഭ്യൂഹങ്ങളെ കുറിച്ച് ധനുഷ്

Malayalilife
 രജിനി സാറുടെ വലിയ ആരാധകനാണ് ഞാന്‍; അദ്ദേഹത്തിന്റെ വീട് പോയസ് ഗാര്‍ഡനിലാണ്; മുന്‍ മുഖ്യമന്ത്രി ജയലളിതയുടെയും വീട് അവിടെയാണ്; അവിടെ ഒരു വീട് പണിയുകയെന്നത് തന്റെ ആഗ്രഹം; തനിയ്‌ക്കെതിരെ വന്ന അഭ്യൂഹങ്ങളെ കുറിച്ച് ധനുഷ്

ടുത്ത കാലത്ത് തമിഴകത്ത് മിക്കപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ നടനാണ് ധനുഷ്. ഐശ്വര്യ രജിനികാന്തുമായുള്ള വിവാഹ മോചനം, ?ഗായിക സുചിത്ര ഉന്നയിച്ച ആരോപണങ്ങള്‍ എന്നിവയാണ് ഇതിന് കാരണം.രജിനിയുടെ വീടുള്ള പോയസ് ഗാര്‍ഡനില്‍ 100 കോടിയ്ക്ക് മുകളില്‍ ചെലവിട്ട് ധനുഷ് ബംഗ്ലാവ് പണിതതും വലിയ ചര്‍ച്ചയായി മാറിയിരുന്നു.

ഐശ്വര്യയും രജിനികാന്തുമായും ധനുഷിനുള്ള ഈഗോ ക്ലാഷാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് വാദം വന്നു. ധനുഷിനോടും വീട്ടുകാരോടും രജിനിയുടെ വീട്ടില്‍ അനാദരവ് കാണിച്ചെന്നും ഈ വാശിയാണ് കോടികള്‍ മുടക്കി അവിടെ വീട് പണിയാന്‍ കാരണമെന്നും ഗോസിപ്പുകള്‍ വന്നു. ഇപ്പോഴിതാ ആദ്യമായി തനിയ്‌ക്കെതിരെ വന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയാണ് ധനുഷ്. പോയസ് ഗാര്‍ഡനില്‍ വീട് പണിയുന്നത് ഇത്ര വലിയ വിവാദമാകുമെന്ന് അറഞ്ഞിരുന്നെങ്കില്‍ വീട് പണിയില്ലായിരുന്നു.

ഞാന്‍ ആരുടെ ആരാധകനാണെന്ന് നിങ്ങള്‍ക്ക് അറിയാം. രജിനി സാറുടെ വലിയ ആരാധകനാണ് ഞാന്‍. അദ്ദേഹത്തിന്റെ വീട് പോയസ് ഗാര്‍ഡനിലാണ്. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെയും വീട് അവിടെയാണ്. പോയസ് ഗാര്‍ഡനില്‍ ഒരു വീട് പണിയുകയെന്നത് തന്റെ ആഗ്രഹമായിരുന്നെന്നും ധനുഷ് പറയുന്നു.

ഞാന്‍ ആരാണെന്ന് ശിവന് അറിയാം. എന്റെ മാതാപിതാക്കള്‍ക്കും ആരാധകര്‍ക്കും അറിയാം. തുടക്ക കാലം മുതല്‍ തന്നെ ബോഡി ഷെയ്മിം?ഗിനും അനാവശ്യ വിവാദങ്ങള്‍ക്കും ഇരയാക്കിയിട്ടുണ്ട്. എന്തുകൊണ്ട് തനിക്ക് പോയസ് ഗാര്‍ഡനില്‍ ഒരു വീട് വാങ്ങിക്കൂടെന്നും ധനുഷ് ചോദിക്കുന്നു. ഗായിക സുചിത്ര ഉന്നയിച്ച ആരോപണങ്ങള്‍ക്കുള്ള മറുപടിയും ധനുഷിന്റെ വാക്കുകളിലുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

ധനുഷിനെതിരെ ഗുരുതര ആരോപണങ്ങളാണ് സുചീ ലീക്ക്‌സിലൂടെ കൂടുതല്‍ ശ്രദ്ധ നേടിയ ഗായിക സുചിത്ര ഉന്നയിച്ചത്. സുചി ലീക്ക്‌സിന് പിന്നില്‍ ധനുഷും സംഘവുമാണെന്നും കൈവിട്ട് പോയ ഒരു പ്രാങ്കാണിതെന്നുമാണ് സുചിത്ര ആരോപിച്ചിരുന്നത്. തന്റെ മുന്‍ ഭര്‍ത്താവ് കാര്‍ത്തിക് കുമാറും ധനുഷും ചേര്‍ന്നാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഫോട്ടോകള്‍ പുറത്ത് വിട്ടതെന്നും സുചിത്ര പറഞ്ഞു..

Read more topics: # ധനുഷ്
dhanush reacts rumours

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES