Latest News

ധനുഷും നാഗാര്‍ജുനയും ഒന്നിക്കുന്ന പുതിയ ചിത്രം;സംവിധാനം ശേഖര്‍ കമ്മുല; രശ്മിക മന്ദന്ന നായിക

Malayalilife
topbanner
 ധനുഷും നാഗാര്‍ജുനയും ഒന്നിക്കുന്ന പുതിയ ചിത്രം;സംവിധാനം ശേഖര്‍ കമ്മുല; രശ്മിക മന്ദന്ന നായിക

നുഷ്, നാഗാര്‍ജുന അക്കിനേനി, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂജ ചടങ്ങുകളൊടെ ആരംഭിച്ചു. ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍ എല്‍ പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളില്‍ സുനില്‍ നാരംഗും പുസ്‌കൂര്‍ രാം മോഹന്‍ റാവുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൊണാലി നാരംഗ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് #DNS (ധനുഷ്, നാഗാര്‍ജുന, ശേഖര്‍ കമ്മുല) എന്നാണ് താല്‍ക്കാലികമായ് പേരിട്ടിരിക്കുന്നത്. 

സുനില്‍ നാരംഗ്, പുസ്‌കൂര്‍ രാം മോഹന്‍ റാവു, ഭരത് നാരംഗ്, ജാന്‍വി നാരംഗ് തുടങ്ങിയവരുടെ നിറ സാന്നിധ്യത്തില്‍ ഗംഭീരമായി ലോഞ്ച് ചെയ്ത ചിത്രം ധനുഷിനൊപ്പമുള്ള നിര്‍ണായക രംഗങ്ങള്‍ ചിത്രീകരിച്ചുകൊണ്ടാണ് ആരംഭിച്ചത്. രശ്മിക മന്ദന്നയാണ് ചിത്രത്തിലെ നായിക.

'ക്യാപ്റ്റന്‍ മില്ലര്‍', 'നാ സാമി റേഞ്ച്' എന്നീ ചിത്രങ്ങളിലൂടെ ധനുഷും നാഗാര്‍ജുനയും മെഗാ ബ്ലോക്ക്ബസ്റ്ററുകള്‍ സമ്മാനിച്ചതോടെ ഈ ഇതിഹാസ മള്‍ട്ടിസ്റ്റാര്‍ പ്രോജക്റ്റ് വന്‍ ആവേശത്തോടെയാണ് പ്രേക്ഷകര്‍ നോക്കിക്കാണുന്നത്. ഇവരെ ഒരുമിച്ച് സ്‌ക്രീനില്‍ കാണാനായ് ഇരുവരുടെയും ആരാധകര്‍ കാത്തിരിക്കുകയാണ്. 

'ഫിദ', 'ലവ് സ്റ്റോറി' എന്നീ ബ്ലോക്ക്ബസ്റ്ററുകള്‍ക്ക് ശേഷം ശേഖര്‍ കമ്മുലയുടെ സംവിധാനത്തില്‍ എത്തുന്ന ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും അണിയറ പ്രവര്‍ത്തകരുടെയും പേരുകള്‍ വരും ദിവസങ്ങളിലായി അറിയിക്കും. 

ഛായാഗ്രഹണം: നികേത് ബൊമ്മി, പ്രൊഡക്ഷന്‍ ഡിസൈന്‍: രാമകൃഷ്ണ സബ്ബാനി, മോണിക്ക നിഗോത്രേ, മാര്‍ക്കറ്റിംഗ്: വാള്‍സ് ആന്‍ഡ് ട്രന്‍ഡ്‌സ്, പിആര്‍ഒ: ശബരി.

dhanush nararjuna sekhar

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES