സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടന്‍ ദേവ് മോഹന്റെ പിറന്നാള്‍ കേക്കാണ് സമൂഹമാദ്ധ്യമത്തില്‍ ഇപ്പോള്‍ താരം. സൂഫിയും സുജാതയും ,പന്ത്രണ്ട്, ശാകുന്തളം എന്നീ ചിത്രങ്ങളിലെ തന്റെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ കേക്കിനൊപ്പമുള്ള ചിത്രം 31-ാം പിറന്നാള്‍ ദിനത്തില്‍ ദേവ് മോഹന്‍ ആരാധകര്‍ക്കായി പങ്കുവച്ചു.
അതേസമയം അന്യഭാഷകളിലും സ്വാധീനം അറിയിച്ച ദേവ് മോഹന്‍ ദുഷ്യന്തനായി എത്തിയ ശാകുന്തളത്തില്‍ സാമന്ത ആയിരുന്നു നായിക. വാലാട്ടി ആണ് ദേവ് മോഹന്റേതായി മലയാളത്തില്‍ അവസാനം റിലീസ് ചെയ്ത ചിത്രം. പുള്ളി, പരാക്രമം എന്നീ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
ക്‌ളീന്‍ ഷേവിലാണ് പരാക്രമം സിനിമയില്‍ ദേവ് മോഹന്റെ കഥാപാത്രം എത്തുന്നത്. സിനിമ സ്വപ്നങ്ങളായി കഴിഞ്ഞ ദേവ് മോഹന്‍ ഓഡിഷനിലൂടെയാണ് സൂഫിയും സുജാതയില്‍ നായകനായി എത്തുന്നത്. അദിതി റാവു ഹൈദരി ആയിരുന്നു നായിക.