Latest News

ജയില്‍ പുള്ളിയായി ദേവ് മോഹന്‍: 'പുള്ളി'യുടെ മോഷന്‍ പോസ്റ്റര്‍ എത്തി

Malayalilife
 ജയില്‍ പുള്ളിയായി ദേവ് മോഹന്‍: 'പുള്ളി'യുടെ മോഷന്‍ പോസ്റ്റര്‍ എത്തി

ദേവ് മോഹന്‍ നായകനാകുന്ന ചിത്രം 'പുള്ളി'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഫഹദ് ഫാസിലും ആന്റണി വര്‍ഗീസുമാണ് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളിലൂടെ റിലീസ് ചെയ്തത്.

ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ജയില്‍ പുള്ളിയായാണ് ദേവ് മോഹന്‍ ചിത്രത്തില്‍. ജിജു അശോകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ബിനു കുര്യനാണ് ഛായാഗ്രാഹണം. ദീപു ജോസഫ് ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ദേവ് മോഹനൊപ്പം ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, വിജയകുമാര്‍, വെട്ടുകിളി പ്രകാശ്, രാജേഷ് ശര്‍മ, സെന്തില്‍, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രതാപന്‍, മീനാക്ഷി, അബിന്‍, ബിനോ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.

ടി.ബി രഘുനാഥന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ലേഖ ഭാട്യയാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്.നവംബര്‍ ആദ്യ വാരത്തില്‍ വേള്‍ഡ്  വൈഡ് റിലീസിനൊരുങ്ങുന്ന ചിത്രത്തില്‍ ബിജിബാലിന്റെ സംഗീതത്തില്‍ വരികള്‍ ഒരുക്കിയിരിക്കുന്നത് ബി.കെ ഹരിനാരായണനും,ജിജു അശോകനുമാണ്.മധുബാലകൃഷ്ണന്‍ ,ഗണേഷ് സുന്ദരം എന്നിവര്‍ ഗാനങ്ങള്‍ക്ക്  ശബ്ദം നല്‍കിയിരിക്കുന്നു.

     

Pulli Motion Poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES