Latest News

ബ്ലൗസും കൈലിയും അരഞ്ഞാണവുമായി ദീപ്തി കല്യാണി; ഏഴിമല പൂഞ്ചോല പാട്ടിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കണ്ട് ജൂനിയര്‍ സില്‍ക് സ്മിത തന്നെയെന്ന് ആരാധകര്‍

Malayalilife
 ബ്ലൗസും കൈലിയും അരഞ്ഞാണവുമായി ദീപ്തി കല്യാണി; ഏഴിമല പൂഞ്ചോല പാട്ടിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കണ്ട് ജൂനിയര്‍ സില്‍ക് സ്മിത തന്നെയെന്ന് ആരാധകര്‍

രു കാലത്ത് തെന്നിന്ത്യന്‍ നായകമാരില്‍ മിന്നും താരമായിരുന്നു സില്‍ക്ക് സ്മിത. ആന്ധ്രയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന വിജയലക്ഷ്മി പിന്നിട് തെന്നിന്ത്യ കീഴടക്കിയ മാദക നടി സില്‍ക്ക് സ്മിതയായി മാറുകയായിരുന്നു സില്‍ക് സ്മിതയെ ഓര്‍മ്മിക്കുമ്പോള്‍ മനസിലേക്ക് ഓടിയെത്തുന്നത് സ്ഫടികം സിനിമയിലെ ഏഴിമല പൂഞ്ചോല എന്ന പാട്ട് തന്നെയാണ്. ഇപ്പോള്‍ ഈ ഗാനരംഗത്തിലെ സില്‍ക് സ്മിതയെ പുനരാവിഷ്‌കരിച്ച് എത്തിയ ദീപ്തി കല്യാണിയുടെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുന്നത്.

ബിഗ്‌ബോസ് താരവും ആക്ടിവിസ്റ്റുമായ ദിയ സനയാണ് ദീപ്തി കല്യാണിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. നീലിമയില്‍ നീരാടി സില്‍ക്ക് സ്മിത എന്ന കാപ്ഷനോടെയാണ് ദിയ സന ചിത്രങ്ങള്‍ പങ്കുവച്ചത്. ഇന്ത്യന്‍ സിനിമയില്‍ ഇത്രയധികം ആരാധകരെ സമ്പാദിച്ച ഒരു അഭിനേത്രി ഉണ്ടാകില്ല. സില്‍ക്ക് സ്മിത എന്ന മാദക സൗന്ദര്യം, ഇന്നും നമ്മള്‍ മലയാളികള്‍ മനസ്സില്‍ സൂക്ഷിക്കുന്നു. ഒരു അര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ദീപ്തി കല്യാണിക്ക് അവരുടെ വേഷം എത്രത്തോളം ചേരും എന്ന് ആശങ്കയുണ്ടായിരുന്നു. എങ്കിലും ഇത് ദീപ്തിയുടെ ഒരു പരീക്ഷണമെന്ന നിലയില്‍, ആ മണ്‍മഞ്ഞ കലാകാരിക്ക് ഒരു ട്രിബ്യൂട്ട് ആവട്ടെ എന്ന് കരുതിയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഒരുപാട് ട്രാന്‍സ്ജന്റേഴ്‌സ് സില്‍ക്ക് സ്മിതയുടെ വേഷം അഭിനയിച്ചു കണ്ടിട്ടുണ്ട്.. പക്ഷെ ദീപ്തി ഇത് മനോഹരമാക്കി എന്നും ദിയ കുറിച്ചിട്ടുണ്ട്.



ആമ്പല്ലൂര്‍ കല്ലൂരില്‍ ആണ് ചിത്രങ്ങളുടെ ഫോട്ടോഷൂട്ട്  നടത്തിയത്. കൊറിയോഗ്രാഫര്‍ കിരണ്‍ ആണ് ഈ ഈ വ്യത്യസ്ത ഫോട്ടോഷൂട്ടിന് പിന്നിലെ മാസ്റ്റര്‍ ബ്രയിന്‍.പച്ച ബ്ലൗസും ഓറഞ്ച് കൈലിയും ധരിച്ച് അരഞ്ഞൊണവുമൊക്കെയിട്ട് സില്‍ക് സ്മിതയായി മാറിയപ്പോള്‍ ദീപ്തിയുടെ ചിത്രങ്ങളും സോഷ്യല്‍മീഡിയ ഏറ്റെടുത്തു. ട്രാന്‍സ്‌ജെന്‍ഡര്‍ ആയ എനിക്ക് ഇത് ചെയ്യാന്‍ കഴിയുമോ എന്ന ആശങ്കയുണ്ടായിരുന്നെന്നും പക്ഷേ തനിക്കൊപ്പമെത്തിയ ടീം എല്ലാ പിന്തുണയും തന്നെന്നും ദീപ്തി പറയുന്നു. ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം എന്നും ദീപ്തി പറയുന്നു.

Read more topics: # deepthi kalyani,# silk smitha
deepthi kalyani as silk smitha

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES