Latest News

ബാല്യം വളരെ വേദനകൾ നിറഞ്ഞതായിരുന്നു; എന്റെ സ്ത്രൈനത കണ്ടു ഒരുപാട് ആളുകൾ കളിയാക്കിയിരുന്നു; ഗുരുവായൂർ ബസ് സ്റ്റാൻഡിൽ വെറും നിലത്തു ന്യൂസ് പേപ്പർ വിരിച്ചു ഞാൻ കിടന്നുറങ്ങിയിട്ടുണ്ട്: ദീപ്തി കല്യാണി

Malayalilife
ബാല്യം വളരെ വേദനകൾ നിറഞ്ഞതായിരുന്നു; എന്റെ സ്ത്രൈനത കണ്ടു ഒരുപാട് ആളുകൾ കളിയാക്കിയിരുന്നു; ഗുരുവായൂർ ബസ് സ്റ്റാൻഡിൽ വെറും നിലത്തു ന്യൂസ് പേപ്പർ വിരിച്ചു ഞാൻ കിടന്നുറങ്ങിയിട്ടുണ്ട്: ദീപ്തി കല്യാണി

ലയാളി പ്രേക്ഷകർ നർത്തകിയും മോഡലും ആദ്യത്തെ ട്രാൻസ്ജെൻഡർ കവർ ഗേളായി പ്രത്യക്ഷപ്പെട്ടതോടെയാണ് ദീപ്തി കല്യാണിയെ സ്വീകരിച്ചത്. വ്യത്യസ്തതരം ഫോട്ടോഷൂട്ട് ചിത്രങ്ങളും റിയാലിറ്റി ഷോകളിലെ മിന്നും ഡാൻസ് പെർഫോമൻസും കൊണ്ട് പ്രേക്ഷകരെ കൈയ്യിലെടുക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ  തന്റെ ജീവിതത്തെക്കുറിച്ചുള്ള ദീപ്തിയുടെ കുറച്ചു വെളിപ്പെടുത്തലുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അടുത്തിടെ സ്വാസിക വിജയ് അവതാരകയായി എത്തുന്ന റെഡ് കാർപെറ്റ് എന്ന ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന തന്റെ ജീവിത കഥ താരം പ്രേക്ഷകർക്ക് മുന്നിൽ തുറന്നു പറഞ്ഞത്. 

”ബാല്യം വളരെ വേദനകൾ നിറഞ്ഞതായിരുന്നു. എന്റെ സ്ത്രൈനത കണ്ടു ഒരുപാട് ആളുകൾ കളിയാക്കിയിരുന്നു. സ്കൂളിൽ പോകുമ്പോൾ പരസ്യമായി എന്റെ യൂണിഫോം പൊക്കി നോക്കിയിട്ടുണ്ട് ആളുകൾ. എന്നെപ്പറ്റി കൂട്ടുകാർ ചോദിച്ചു കളിയാക്കുന്നു എന്ന് പറഞ്ഞു ഏട്ടൻ വീട്ടിൽ വന്നു വല്ലാതെ ഉപദ്രവിക്കുമായിരുന്നു. പിന്നെ അവർ എന്നെ പടിയടച്ചു പിണ്ഡം വെച്ചു. പോകാൻ വേറെ സ്ഥലം ഒന്നുമിലായിരുന്നു. ഗുരുവായൂർ ബസ് സ്റ്റാൻഡിൽ വെറും നിലത്തു ന്യൂസ് പേപ്പർ വിരിച്ചു ഞാൻ കിടന്നുറങ്ങിയിട്ടുണ്ട്. അന്ന് ശീതളാണ് എന്നെ കണ്ടു പിടിച്ചതു അവിടുന്ന് അവൾക്കൊപ്പമാണ് ഞാൻ ബാംഗ്ലൂരിലേക്ക് പോകുന്നതും.. ബാംഗളൂരിൽ എത്തിയതും പൂർണമായി സ്ത്രീയായി മാറുവാൻ തീരുമാനിച്ചു ദീപ്തി. അതിനായി പണം സമ്പാദിക്കുവാനായി തെരുവുകളിലൂടെ യാചിക്കുകയും സെക്സ് വർക്ക് ചെയുക വരെ ചെയ്തു എന്നാണ് ഷോയിൽ ദീപതു പറഞ്ഞത്.

എനിക്ക് പൂർണമായി ഒരു സ്ത്രീയായി മാറണമായിരുന്നു. അതിനുള്ള ഏക വഴി ആ സർജറിയും. അതിനായി പണം സമ്പാദിക്കാൻ എല്ലാ വഴികളും നോക്കി, പക്ഷെ ആരും ജോലി തന്നില്ല. അതുകൊണ്ട് ഭിക്ഷയാചിക്കാനും സെക്സ് വർക്കും ഒക്കെ ചെയ്‌തു. അതിൽ നിന്ന് സമ്പാദിച്ച പണം കൊണ്ട് ഞാൻ സർജറി ചെയ്തു, ഇപ്പോൾ ഞാൻ ഒരു പൂർണ്ണ സ്ത്രീ ആണ്. ഞാൻ ഇപ്പോൾ പെണ്ണാണ്, എന്നെ ഒരു അനിയത്തിയായി സ്വീകരിക്കാമോ? എന്തായാലും സർജറിക്ക്‌ ശേഷം ജീവിതം മാറിമറിഞ്ഞു എന്നാണ് ദീപ്തി പറയുന്നത്. വർഷങ്ങൾക്ക് മുൻപ് സ്വന്തം വീട്ടുകാർ തന്നെ സ്വീകരിച്ചു എന്ന് സന്തോഷത്തോടെ അവർ പറയുന്നു.

“മാഗസിനിൽ കവർ ഗേൾ ആയതിനു ശേഷമാണ് ഇത് സംഭവിച്ചത്. എന്റെ വീട്ടുകാർ എന്നെ സ്വീകരിച്ചു. ഒന്നുകിൽ ആണായി ഈ വീട്ടിൽ താമസിക്കുക ഇല്ലെങ്കിൽ പെണ്ണായി ജീവിക്കുക എന്ന് പറഞ്ഞു എന്നെ വീട്ടിൽ നിന്ന് ഇറക്കി വിട്ട ഏട്ടനോട് ഞാൻ ചോദിച്ചു, ‘ഞാൻ ഇപ്പോൾ പെണ്ണാണ്, എന്നെ ഒരു അനിയത്തിയായി സ്വീകരിക്കാമോ?’. എന്റെ കാലിൽ വീണു കരഞ്ഞു ചേട്ടൻ,” ദീപ്തി ഓർത്തെടുത്തു.

തുടക്കത്തിൽ ഒട്ടേറെ കഷ്ടപ്പാടുകൾ നേരിടേണ്ടി വന്നു എങ്കിലും ഇപ്പോൾ ജീവിതം സന്തോഷങ്ങൾ നിറഞ്ഞതാണ് എന്നും ദീപ്തി പറയുന്നു. ആറ് സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു എങ്കിലും ആദ്യമായി താൻ നായിക വേഷത്തിൽ എത്തുന്ന സിനിമയുടെ പണിപ്പുരയിലാണ് താരം.

Read more topics: # Deepthi kalyani,# words about her life
Deepthi kalyani words about her life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES