ബോളിവുഡ് താര ദമ്പതികളായ റണ്‍വീര്‍ സിംഗും ദീപിക പദുക്കോണും തങ്ങളുടെ ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണെന്ന് റിപ്പോര്‍ട്ട്. വിവിധ ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ദീപിക മൂന്ന് മാസം ഗര്‍ഭിണിയാണെന്നാണ് റിപ്പോര്‍ട്ട്.
ദീപികയും രണ്‍വീറും പൊതുവേദികളില്‍ എത്തുന്നുണ്ടെങ്കിലും ഇതുവരേയും ദീപിക ഗര്‍ഭിണിയാണെന്ന സൂചനകളൊന്നും നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്ക് സര്‍പ്രൈസായി മാറിയിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ദീപികയുടെ ഗര്‍ഭം നാല് മാസം പിന്നിട്ടിരിക്കുകയാണ് അധികം വൈകാതെ തന്നെ ഗര്‍ഭവാര്‍ത്ത ഇരുവരും ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. ആരാധകരും ഇതിനായി കാത്തിരിക്കുകയാണ്.
ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2018 ലാണ് രണ്‍വീറും ദീപികയും വിവാഹം കഴിക്കുന്നത്. ഓണ്‍സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് രണ്‍വീറും ദീപികയും. ഇരുവരും ഒരുമിച്ച് എത്തിയപ്പോഴൊക്കെ മനോഹരമായ സിനിമാ മുഹൂര്‍ത്തങ്ങള്‍ പിറന്നിട്ടുണ്ട്. ഓഫ് സ്‌ക്രീനിലും തങ്ങളുടെ പ്രണയം പരസ്യമായി പ്രകടിപ്പിക്കുന്നതില്‍ മടി കാണിക്കുന്നവരല്ല രണ്‍വീറും ദീപികയും.
ഫൈറ്റര്‍ ആണ് ദീപികയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഹൃത്വിക് റോഷനായിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രം പക്ഷെ ബോക്സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. സിങ്കം എഗെയ്ന്‍ ആണ് ദീപികയുടെ പുതിയ സിനിമ. രോഹിത് ഷെട്ടിയുടെ പോലീസ് സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ പോലീസ് നായികയായിട്ടാണ് ദീപികയുടെ വരവേ. പിന്നാലെ പ്രഭാസിനൊപ്പം അഭിനയിക്കുന്ന കല്‍ക്കി 2898 എഡി, ബ്രഹ്മാസ്ത്ര 2 എന്നീ സിനിമകളും ദീപികയുടേതായി അണിയറയിലുണ്ട്. അതേസമയം, റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് രണ്‍വീര്‍ സിംഗിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആലിയ ഭട്ടായിരുന്നു ചിത്രത്തിലെ നായിക. ചിത്രം ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടുകയും ചെയ്തിരുന്നു. സിങ്കം എഗെയ്ന്‍ ആണ് രണ്‍വീറിന്റെ പുതിയ സിനിമ. പിന്നാലെ ഡോണ്‍ ത്രീയിലും രണ്‍വീര്‍ അഭിനയിക്കുന്നുണ്ട്. ഷാരൂഖ് ഖാന് ശേഷം ഡോണ്‍ ആയി മാറുന്നത് റണ്‍വീര്‍ ആണ്. തുടര്‍ന്ന് ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും രണ്‍വീര്‍ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.