ചിലമ്പരശൻ, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'മാനാട്' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയായി. അവസാന ദിവസത്തെ ചിത്രീകരണത്തിൽ ചിമ്പു, കല്യാണി പ്രിയദര്‍ശന്‍, എസ്.ജെ. സൂര്യ, പ്രേംജി അമരൻ, കരുണാകരന്‍ തുടങ്ങിയവർ പങ്കെടുത്തു. ഷൂട്ടിങ് സെറ്റിലെ വിശേഷങ്ങൾ ഒക്കെ താരങ്ങൾ നേരത്തെ തന്നെ പങ്കുവച്ചിരുന്നു. ഓരോ ചിത്രങ്ങളും ആരാധകർ ആകാംഷയോടെയാണ് കണ്ടത്.
ഇപ്പോൾ സിനിമയുടെ മറ്റിരു വിശേഷമാണ് വന്നിരിക്കുന്നത്. ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള രംഗം ഒരു ടേക്കില്‍ പൂര്‍ത്തിയാക്കി ചിമ്പു എല്ലാവരെയും അത്ഭുതപ്പെടുത്തി. ഷൂട്ടിംഗ് സെറ്റ് മുഴുവൻ നടനെ പ്രശംസിച്ചു. എല്ലാവരും അദ്ദേഹത്തിന്റെ മികവ് കണ്ട് കയ്യടിച്ചു. കല്യാണിയും ഇതേ പറ്റി കുറിച്ചിട്ടുണ്ടായിരുന്നു. മറ്റു അണിയറപ്രവർത്തകരും ഇതിനെ പറ്റി പറഞ്ഞിരുന്നു.
വി ഹൗസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിക്കുന്ന 'മാനാട്' ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. അബ്ദുല്‍ ഖാലിക്ക് എന്ന യുവാവായിട്ടാണ് ചിമ്പു പ്രത്യക്ഷപ്പെടുന്നത്. യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കിയ ഈ ചിത്രത്തില്‍ എസ്.എ ചന്ദ്രശേഖര്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവരും അണിനിരക്കുന്നു.