Latest News

അച്ഛന്‍ മരിച്ച് 24 വര്‍ഷങ്ങള്‍ക്കു ശേഷം അഭിനയിച്ച സിനിമ വീണ്ടും റിലീസിന്;  സിനിമയുടെ സൗന്ദര്യവും ശക്തിയും അതിലുപരി മാന്ത്രികതയും ഇതാണ്; മണിചിത്രത്താഴ് റിലിസിനെത്തുമ്പോള്‍ കാട്ടുപറമ്പനായി എത്തുന്ന കുതിരവട്ടം പപ്പുവിന്റെ പോസ്റ്റര്‍ പങ്ക് വച്ച് മകന്‍ ബിനു പപ്പു കുറിച്ചത്

Malayalilife
 അച്ഛന്‍ മരിച്ച് 24 വര്‍ഷങ്ങള്‍ക്കു ശേഷം അഭിനയിച്ച സിനിമ വീണ്ടും റിലീസിന്;  സിനിമയുടെ സൗന്ദര്യവും ശക്തിയും അതിലുപരി മാന്ത്രികതയും ഇതാണ്; മണിചിത്രത്താഴ് റിലിസിനെത്തുമ്പോള്‍ കാട്ടുപറമ്പനായി എത്തുന്ന കുതിരവട്ടം പപ്പുവിന്റെ പോസ്റ്റര്‍ പങ്ക് വച്ച് മകന്‍ ബിനു പപ്പു കുറിച്ചത്

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴ് റീ റിലീസിനൊരുങ്ങുമ്പോള്‍ ശ്രദ്ധ നേടി ചിത്രത്തിലെ കാട്ടുപറമ്പന്റെ ക്യാരക്ടര്‍ പോസ്റ്റര്‍.ആഗസ്ത് 17ന് 4K ദൃശ്യമികവോടെ പുറത്തിറക്കുന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തില്‍ കുതിരവട്ടം പപ്പു അഭിനയിച്ച് ശ്രദ്ധേയമായ കഥാപാത്രം കാട്ടുപറമ്പന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് മകനും നടനുമായ ബിനു പപ്പു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

കാട്ടുപറമ്പന്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ പപ്പുവിന്റെ കഥാപാത്രത്തെ ഓര്‍ക്കുകയാണ് അദ്ദേഹത്തിന്റെ മകനും നടനുമായ ബിനു പപ്പു. പപ്പുവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് പപ്പുവിനെ കുറിച്ചും മണ്‍മറഞ്ഞുപൊയ മലയാളത്തിന്റെ അഭിമാന താരങ്ങളെ കുറിച്ചും ബിനു കുറിച്ചത്.

അച്ഛന്‍ മരിച്ച് 24 വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛന്‍ അഭിനയിച്ച ഒരു സിനിമ വീണ്ടും റിലീസ് ചെയ്യുമ്പോള്‍ അതിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്യാന്‍ പറ്റുന്നു എന്നത് എന്നെ സംബന്ധിച്ച് ഒരുപാട് അഭിമാനവും, സന്തോഷവും നല്‍കുന്ന കാര്യമാണ്. സിനിമയുടെ സൗന്ദര്യവും, ശക്തിയും അതിലുപരി മാന്ത്രികതയും ഇതാണ്, കാലങ്ങള്‍ക്ക് മുന്നേ നമ്മളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കണ്ണ് നിറയിക്കുകയും ചെയ്ത് മറഞ്ഞു പോയ അച്ഛനേപ്പോലെ തന്നെയുള്ള മറ്റു കലാകാരന്മാര്‍ എല്ലാവരും ഓരോ ദിവസവും നമുക്ക് മുന്നില്‍ വന്നു കൊണ്ടേയിരിക്കും. കലാകാരന്‍മാര്‍ക്ക് മരണമില്ല. ഓരോ ദിവസവും ഓരോ കഥാപാത്രങ്ങളായി, ചിരിപ്പിച്ചും , ചിന്തിപ്പിച്ചും സിനിമ അവരെ ഓര്‍മപ്പെടുത്തി കൊണ്ടേയിരിക്കും. ബിനു പപ്പു കുറിച്ചു.

4കെ ദൃശ്യമികവോടെയാണ് 'മണിച്ചിത്രത്താഴ്' വീണ്ടും തിയേറ്ററുകളിലെത്തുന്നത്. ഫാസിലിന്റെ സംവിധാനത്തില്‍ സത്യന്‍ അന്തക്കാടും പ്രിയദര്‍ശനും സിദ്ദിഖ്-ലാലും ഒന്നിച്ചൊരുക്കി മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന, കെപിഎസി ലളിത, ഇന്നസെന്റ്, നെടുമുടി വേണു, കുതിരവട്ടം പപ്പു, തിലകന്‍ തുടങ്ങിയ വന്‍ താരനിര അണിനിരന്ന സിനിമ, ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ഹൊറര്‍ ചിത്രങ്ങളുടെ പട്ടികയിലുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Binu Pappu (@binupappu)

binu pappu shared manichithrathazhu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES