Latest News

സെയ്ഫിന് കുത്തേറ്റത് മക്കളുടെ മുന്നില്‍ വെച്ച്; ആക്രമണം ഏല്‍ക്കുന്നത് മുമ്പ് കരീന 'ഗേള്‍സ് പാര്‍ട്ടി'യില്‍; അക്രമിക്ക് സഹായം ലഭിച്ചത് വീട്ടിനുള്ളില്‍ നിന്നെന്ന് പോലീസ്;ആശുപത്രിയിലെത്തിക്കാന്‍ കാര്‍ സമയത്തിന് കിട്ടിയില്ല; ചോരവാര്‍ന്ന് അവശനായ ബോളിവുഡ് താരത്തെ മൂത്ത മകനായ ഇബ്രാഹിം ആശുപത്രിയില്‍ എത്തിച്ചത് ഓട്ടോ റിക്ഷയില്‍

Malayalilife
 സെയ്ഫിന് കുത്തേറ്റത് മക്കളുടെ മുന്നില്‍ വെച്ച്; ആക്രമണം ഏല്‍ക്കുന്നത് മുമ്പ് കരീന 'ഗേള്‍സ് പാര്‍ട്ടി'യില്‍; അക്രമിക്ക് സഹായം ലഭിച്ചത് വീട്ടിനുള്ളില്‍ നിന്നെന്ന് പോലീസ്;ആശുപത്രിയിലെത്തിക്കാന്‍ കാര്‍ സമയത്തിന് കിട്ടിയില്ല; ചോരവാര്‍ന്ന് അവശനായ ബോളിവുഡ് താരത്തെ മൂത്ത മകനായ ഇബ്രാഹിം ആശുപത്രിയില്‍ എത്തിച്ചത് ഓട്ടോ റിക്ഷയില്‍

ബാന്ദ്രയിലെ വീട്ടില്‍വെച്ചുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയില്‍ എത്തിച്ചത് ഓട്ടോ റിക്ഷയില്‍. സ്പൈനല്‍ കോഡിന് സമീപത്തായി സെയ്ഫിന് ആറ് കുത്തേറ്റിരുന്നു. മൂത്ത മകനായ ഇബ്രാഹിം ആണ് രക്തം വാര്‍ന്ന് അവശനിലയിലായ സെയ്ഫിനെ ആശുപത്രിയില്‍ എത്തിച്ചത്.  അമിതമായ രക്തസ്രാവം ഉണ്ടായതും, സമയത്ത് കാര്‍ ലഭ്യമാകാതിരുന്നതുമാണ് ഓട്ടോറിക്ഷ പിടിക്കാന്‍ കാരണമായത്. സെയ്ഫിന്റെ ബാന്ദ്രയിലെ വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് ആശുപത്രി. കഴിഞ്ഞ രാത്രിയിലാണ് സെയ്ഫ് അലി ഖാന് നേരെ ആക്രമണം നടന്നത്. വീട്ടിലേക്ക് അതിക്രമിച്ച് കടന്ന അക്രമി നടനെ ആക്രമിക്കുകയായിരുന്നു. 

മോഷണശ്രമമാണെന്ന് നടന്റെ ജോലിക്കാര്‍ പറയുമ്പോഴും പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. അതിക്രമം നടന്നു എന്ന് മാത്രമാണ് നിലവിലെ റിപ്പോര്‍ട്ടിലുള്ളത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ആക്രമണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് വീട്ടിനുള്ളിലേക്ക് ആരും കടന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ജോലിക്കാരുടെ സഹായം അക്രമിക്ക് ലഭിച്ചിട്ടുണ്ട് എന്ന നിഗമനത്തിലാണ് പൊലീസ്. 

വീടിനുള്ളില്‍ നിന്ന് സഹായം ലഭിക്കാതെ ആര്‍ക്കും അകത്തേക്ക് കടക്കാനും കഴിയില്ല. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബാന്ദ്ര മേഖലയില്‍ കൂടുതല്‍ സുരക്ഷ ഒരുക്കാന്‍ സര്‍ക്കാരിനോട് സിനിമാലോകം ആവശ്യപ്പെട്ടു കഴിഞ്ഞു. ബോളിവുഡ് നടന്മാര്‍ ഏറ്റവും സമ്പന്നരില്‍ ഒരാളാണ് സെയ്ഫ് അലി ഖാന്‍. മികച്ച സുരക്ഷാ സംവിധാനത്തോട് കൂടിയ സെയ്ഫിന്റെ ബംഗ്ളാവില്‍ നടന്ന ആക്രമണം ഏവരിലും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടല്‍ ഉളവാക്കിയിട്ടുണ്ട്. നടന്‍ അപകടനില തരണംചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ആറ് തവണയാണ് സെയ്ഫിന് കുത്തേറ്റത്. അതില്‍ രണ്ട് മുറിവുകള്‍ ആഴത്തിലുള്ളതാണ്. സുഷുമ്ന നാഡിയോട് ചേര്‍ന്നും കുത്തേറ്റ പരിക്കുണ്ട്. കുട്ടികളുടെ മുന്നില്‍ വെച്ചാണ് സെയ്ഫിന് കുത്തേറ്റത്. മോഷ്ടാവ് അകത്തുകയറിയ വിവരമറിഞ്ഞ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി എത്തിയതായിരുന്നു സെയ്ഫ്. അക്രമിയുമായി വാക്തര്‍ക്കമുണ്ടാവുകയും അതിനു പിന്നാലെ കുത്തേല്‍ക്കുകയുമായിരുന്നു. 

അക്രമിക്ക് വീട്ടിനകത്ത് നിന്നാരുടെ എങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. ആക്രമണത്തില്‍ ജോലിക്കാരിക്കും പരിക്കുണ്ട്. ഇവരെയുള്‍പ്പെടെ ചോദ്യം ചെയ്യും. മൂന്നുജീവനക്കാരെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാന്ദ്രയിലെ അതീവ സുരക്ഷ സംവിധാനങ്ങളുള്ള നാലുനില വീട്ടിലാണ് സെയ്ഫ് അലിഖാനും കുടുംബവും താമസിക്കുന്നത്.ഇവിടേക്ക് അക്രമി എങ്ങനെ എത്തി എന്നതാണ് സംശയം. കൃത്യം നടന്ന ഉടന്‍ രക്ഷപ്പെട്ടതിനും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകുമെന്നും പൊലീസ് കരുതുന്നുണ്ട്. 

അക്രമം നടക്കുമ്പോള്‍ സെയ്ഫിന്റെ മക്കളായ തൈമൂര്‍, ജെഹ് എന്നിവര്‍ വീട്ടിലുണ്ടായിരുന്നു. ഭാര്യ കരീന കപൂര്‍ സഹോദരി കരീഷ്മക്കും 
സുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
കവര്‍ച്ചശ്രമത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് സഹോദരി കരിഷ്മ കപൂറിനും സുഹൃത്തുക്കളായ സോനം കപൂര്‍, റിയ കപൂര്‍ എന്നിവര്‍ക്കുമൊപ്പം ഗേള്‍സ് പാര്‍ട്ടി ആഘോഷിക്കുകയായിരുന്നു കരീന.

പുലര്‍ച്ചെ 3.30നാണ് സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്ന് ആശുപത്രി സി.ഇ.ഒ നിരജ് ഉത്തമാനി പറഞ്ഞു. വീട്ടിനുള്ളില്‍ കടന്ന മോഷ്ടാവും സെയ്ഫ് അലി ഖാനും തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്ന് പൊലീസ് പറഞ്ഞു. ഇതിനിടയിലാണ് മോഷ്ടാവ് കത്തി ഉപയോഗിച്ച് തുടര്‍ച്ചയായി കുത്തിയത്. ഏതാനും കുടുംബാംഗങ്ങള്‍ ആ സമയത്ത് വീട്ടിലുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.

അതിവിടെ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ പ്രതികരിച്ച് ജീവിതപങ്കാളിയും നടിയുമായ കരീന കപൂര്‍ രംഗത്തുവന്നു. സെയ്ഫ് അലി ഖാന്‍ ചികിത്സയില്‍ തുടരുകയാണെന്നും കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഔദ്യോഗിക പ്രതികരണത്തില്‍ നടിയുടെ ടീം അറിയിച്ചു. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോടും ആരാധകരോടും ഇവര്‍ അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.

'ഇന്നലെ രാത്രി സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും വസതിയില്‍ മോഷണശ്രമം നടന്നിരുന്നു. സെയ്ഫിന്റെ കൈക്ക് പരിക്കേറ്റു, അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബത്തിലെ മറ്റുള്ളവര്‍ സുഖമായിരിക്കുന്നു. ഞങ്ങള്‍ മാധ്യമങ്ങളോടും ആരാധകരോടും അഭ്യര്‍ത്ഥിക്കുന്നു. ക്ഷമയോടെയിരിക്കുക, കൂടുതല്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്. പോലീസ് അന്വേഷണം തുടരുകയാണ്' പ്രതികരണത്തില്‍ പറയുന്നു. അതേസമയം, അക്രമിയുടെ കുത്തേറ്റ നടനെ ലീലാവതി ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക വിധേയനാക്കി. ഒരു പരുക്ക്് ആഴമേറിയതാണെന്നും 10 തുന്നലുകള്‍ വേണ്ടിവന്നെങ്കിലും നട്ടെല്ലിനെ ബാധിച്ചില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സെയ്ഫിന്റെ ശരീരത്തില്‍ കത്തിയുടെ ഒരു കഷണം ഡോക്ടര്‍മാര്‍ കണ്ടെത്തിയെന്നും തുടര്‍ സര്‍ജറികള്‍ ആവശ്യമാണെന്നും ഡോക്ടര്‍മാരുടെ സംഘം വ്യക്തമാക്കി. ഒട്ടേറെ സെലിബ്രിറ്റികള്‍ താമസിക്കുന്ന ബാന്ദ്രയില്‍ നടന്ന ആക്രമണം മുംബൈ പോലീസിന് വലിയ ചീത്തപേരുണ്ടാക്കിയിരിക്കുകയാണ്. 

saif ali khan Attack

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES