Latest News

ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ റോഡപകടത്തില്‍ മരിച്ചത് 1000 കാല്‍നടയാത്രക്കാര്‍; ഇതൊരു ചെറിയ വാര്‍ത്തയാണോ? എന്ന ചോദ്യമുന്നയിച്ച ബിജമേനോന് പിന്തുണയുമായി സോഷ്യല്‍മീഡിയയും

Malayalilife
 ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ റോഡപകടത്തില്‍ മരിച്ചത് 1000 കാല്‍നടയാത്രക്കാര്‍; ഇതൊരു ചെറിയ വാര്‍ത്തയാണോ? എന്ന ചോദ്യമുന്നയിച്ച ബിജമേനോന് പിന്തുണയുമായി സോഷ്യല്‍മീഡിയയും

രു വര്‍ഷത്തിനിടെ കേരളത്തിലെ റോഡപകടങ്ങളില്‍ 1000 കാല്‍നടയാത്രക്കാര്‍ മരിച്ചു എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച പത്രവാര്‍ത്ത പങ്കുവെച്ച് നടന്‍ ബിജു മേനോന്‍ കുറിച്ചത് ഇതൊരു ചെറിയ വാര്‍ത്തയാണോ എന്നായിരുന്നു. ചെറിയ കോളത്തിലാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. എന്തായാലും ബിജു മേനോന്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. 

അത്യന്തം ഗൗരവകരമായ വിഷയമായിട്ട് പോലും വളരെ ചെറിയ കോളത്തില്‍ വാര്‍ത്ത നല്‍കിയതാണ് ബിജു മേനോനെ ചൊടിപ്പിച്ചത്. Is this a small news ?എന്ന ക്യാപ്ഷനും അദ്ദേഹം റിപ്പോര്‍ട്ടിന് മുകളില്‍ കുറിച്ചിട്ടുണ്ട്. ഇതിന് താഴെ നിരവധി പേരാണ് അദ്ദേഹത്തെ പിന്തുണച്ച് കൊണ്ട് എത്തിയിരിക്കുന്നത്. റോഡുകളുടെ അശാസ്ത്രീയമായ നിര്‍മ്മാണവും അശ്രദ്ധമായ ഡ്രൈവിംഗുമെല്ലാം ഇതിന് കാരണമാകുന്നുണ്ടെന്നാണ് കമന്റുകള്‍.

ഇനിയെങ്കിലും അധികാരികള്‍ കണ്ണുതുറക്കണമെന്നും വിഷയത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമാണെന്നുമുള്ള അഭിപ്രായം പങ്കുവച്ചുകൊണ്ട് നിരവധിേപരാണ് ബിജു മേനോന്റെ പോസ്റ്റിനു താഴെ പ്രതികരണവുമായി എത്തിയിരിക്കുന്നത്...

2021 ജൂണ്‍ 20 മുതല്‍ 2022 ജൂണ്‍ 25 വരെ 8028 കാല്‍നട യാത്രക്കാര്‍ റോഡപകടത്തില്‍പ്പെട്ടതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ഇക്കാലയളവില്‍ സ്വകാര്യ വാഹനങ്ങള്‍ മൂലമുണ്ടായ അപകടങ്ങള്‍ 35,476 ആണ്. ഇത്രയും അപകടങ്ങളിലായി 3292 പേര്‍ മരിച്ചപ്പോള്‍ 27745 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചരക്ക് ലോറി കാരണം 2798 അപകടങ്ങളുണ്ടായപ്പോള്‍ 510 പേര്‍ മരിക്കുകയും 2076 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തെന്നും പത്രത്തിലെ വാര്‍ത്തയില്‍ പറയുന്നു.

biju menon criticized about road accident

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES