Latest News

ഡാഡി എന്ന് വിളിക്കുന്നത് സ്റ്റെപ്പ് ഡാഡിയെ; അദ്ദേഹത്തിന് രണ്ട് മക്കളുണ്ട്; തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം ജാനകി സുധീർ

Malayalilife
ഡാഡി എന്ന് വിളിക്കുന്നത് സ്റ്റെപ്പ് ഡാഡിയെ; അദ്ദേഹത്തിന് രണ്ട് മക്കളുണ്ട്; തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം  ജാനകി സുധീർ

ലയാളി പ്രേക്ഷകർക്ക് ബിഗ് ബോസിലൂടെ ഏറെ സുപരിചിതയായ താരമാണ് ജാനകി സുധീർ. ചെറുതും വലുതുമായ വേഷങ്ങളിലൂടെ താരം മലയാള സിനിമയിൽ സജീവവുമാണ്. താരം ആദ്യമായി   ഒമർ ലുലു സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് സിനിമ ചങ്ക്സ് എന്ന സിനിമയിൽ ആണ്  അഭിനയിക്കുന്നത്. താരം രണ്ടാമത് സ്ക്രീനിൽ  2019 ൽ ദുൽഖർ നായകനായി പുറത്തിറങ്ങിയ ഒരു എമണ്ടൻ പ്രേമകഥ എന്ന സിനിമയിലൂടെയാണ് പ്രത്യക്ഷപ്പെടുന്നത്. താരത്തിന് ദുൽഖർ നായകനായ ഈ സിനിമയിലും ശ്രദ്ധേയമായ കഥാപാത്രത്തെ  അവതരിപ്പിക്കാൻ സാധിച്ചു. ചെറിയ വേഷങ്ങളിലൂടെ ആണെങ്കിലും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് സാധിച്ചു. ബി​ഗ് ബോസിൽ മത്സരിക്കാനെത്തിയിരിക്കുകയാണ് താരം, ബി​ഗ് ബോസിൽ ജനാകി പറഞ്ഞതിങ്ങനെ

തന്റെ പ്രൊഫഷൻ അഭിനയവും മോഡലിങ്ങുമാണ്. ഏഴ് വർഷമായി ഈ പ്രൊഫഷനിലാണുള്ളത്. ബിഗ് ബോസ് എന്നെ സംബന്ധിച്ച് വലിയൊരു പ്ലാറ്റ്‌ഫോം ആണ്. 7 വർഷമായി കൊച്ചിയിൽ ഒറ്റയ്ക്ക് താമസിക്കുകയാണ്. ഞാൻ എപ്പോഴും ഫോൺ ഉപയോഗിക്കുന്നയാളാണ്. ബിഗ് ബോസിൽ വന്നതോടെ അതിനൊരു മാറ്റം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എനിക്ക് നല്ല അവസരങ്ങൾ കിട്ടുന്നില്ല. ഈ ഷോ യിലേക്ക് വന്നതിന് ശേഷം കൂടുതൽ ആളുകൾ എന്നെ അറിയാൻ തുടങ്ങും. അപ്പോൾ എനിക്ക് അവസരങ്ങൾ കിട്ടിയേക്കും. മറ്റേത് ഒത്തിരി കഷ്ടപാടാണ്. കുറച്ചൊക്കെ വളർച്ചയുണ്ടെങ്കിലും ഇപ്പോഴും സ്ട്രഗിളിംഗാണ്. കുടുംബത്തെ കുറിച്ച് പറയുകയാണെങ്കിൽ ഞാൻ ഡാഡി എന്ന് പറഞ്ഞത് സ്റ്റെപ്പ് ഡാഡിയാണ്. അദ്ദേഹത്തിന് രണ്ട് മക്കളുണ്ട്. അമ്മയെ രണ്ടാമത് കല്യാണം കഴിച്ച് കൊടുത്തപ്പോൾ എനിക്ക് ഒരു ചേച്ചിയെയും ചേട്ടനെയും കിട്ടി. വീട്ടിൽ നിന്നും മാറി നിൽക്കുന്ന ആളാണ് താൻ. അതിലൊന്നും പ്രശ്നമില്ല. എന്നാൽ എല്ലാ ദിവസവും അമ്മയെ വിളിക്കാറുണ്ട്. ഇനി അമ്മയ്ക്ക് എല്ലാ സമയവും എന്നെ കാണാനാവും. എനിക്ക് കാണാൻ പറ്റില്ല എന്നേയുള്ളൂവെന്നും ജാനകി പറയുന്നു.

bigg boss fame janaki sudheer words goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES