ഒരു മുത്തശ്ശി ഗദ എന്ന സിനിമയുടെ ഡബ്ബിങ് ജീവിതം മറക്കാന്‍ പറ്റാത്ത നിമിഷങ്ങളായിരുന്നുവെന്ന് നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. സംവിധായകന് ജൂഡ് ആന്തണിയുടെ വിശ്വാസത്തെ തുടര്‍ന്നാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും ഭാഗ്യലക്ഷ്മി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
'ഒരു മുത്തശ്ശിഗദ' ഡബ്ബിങ് ജീവിതമാണ് ഞാന്‍ ഏറ്റവും അധികം ഇഷ്ടപ്പെടുന്നത്.. അഭിനയം എനിക്ക് പറ്റാത്തൊരു വിഷയമാണ് അന്നും ഇന്നും.. പക്ഷെ സംവിധായകന് ജൂഡ് ആന്റണിയുടെ വിശ്വാസമായിരുന്നു ഇതില്‍ ഞാന്‍ അഭിനയിക്കാന്‍ കാരണം.
45 ദിവസത്തെ ഷൂട്ടിംഗ് മറക്കാന്‍ പറ്റില്ല. അത്രക്കും ആസ്വദിച്ചു. ആ ദിനങ്ങള്‍.. രാജിനി ചാണ്ടി എന്ന നല്ലൊരു സുഹൃത്തിനെ കിട്ടി.ഇന്നും യാത്രകളില്‍ പലരും നന്നായിരുന്നു ആ സിനിമ എന്ന് പറയാറുണ്ട്.. ചെറിയ കുട്ടികള്‍ മുത്തശ്ശി എന്ന് വിളിച്ചുകൊണ്ട് ഓടിവരാറുണ്ട്... ഭാഗ്യലക്ഷ്മി കുറിച്ചു.
2016 ലാണ് ജൂഡ് ആന്തണി തിരക്കഥ എഴുതി സംവിധാനം ചെയ്ത മുത്തശ്ശി ഗദ തിയറ്ററുകളിലെത്തുന്നത്. രാജിനി ചാണ്ടി, ഭാഗ്യലക്ഷ്മി, അപര്‍ണ ബാലമുരളി, രമേഷ് പിഷാരടി, സുരാജ് വെഞ്ഞാറമ്മൂട്, രാജീവ് പിളള തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.