വിവാഹ വാര്‍ഷിക ദിനത്തില്‍ വിവാഹ ചിത്രം പങ്ക് വച്ച് പ്രിയതമയ്ക്ക് ആശംസകളറിയി ച്ചിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. ഭദ്രന്റെയും ഭാര്യ ടെസ്സിയുടെയും വിവാഹ വാര്‍ഷികമാണിന്ന്. ഒരു ഡാക്കോട്ട പ്ലയിനിലെ എന്റെ ആദ്യത്തെ പ്ലയിന്‍ യാത്ര. ആ വിമാനത്തില്‍ നിന്നും തിരിച്ച് ഇറങ്ങിയപ്പോള്‍ കൂടെ വരാന്‍ ഈ അപ്‌സരസ്സും കൂട്ടിന് ഉണ്ടായിരുന്നു..ഭദ്രന്‍ കുറിച്ചു. വിവാഹ ദിവസം പകര്‍ത്തിയ ചിത്രമാണ് ഭദ്രന്‍ കുറിപ്പിനൊപ്പം പങ്കുവച്ചിരിക്കുന്നത്.
നാല്‍പതു വര്‍ഷങ്ങള്‍ സിനിമയില്‍ പൂര്‍ത്തിയാക്കിയ ചലച്ചിത്രപ്രവര്‍ത്തകനാണ് ഭദ്രന്‍. സ്ഫടികം, അയ്യര്‍ ദി ഗ്രേറ്റ്, അങ്കിള്‍ ബണ്‍, പൂമുഖപടിയില്‍ നിന്നെയും കാത്ത്, ഉടയോന്‍, തുടങ്ങി അനവധി ചിത്രങ്ങള്‍ ഭദ്രന്റെ സംവിധാനത്തില്‍ ഒരുങ്ങി. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കിയുള്ളതാണ് ഭദ്രന്റെ മിക്ക സിനിമയും.
ഭദ്രന്റെ സൂപ്പര്‍ഹിറ്റ് ചിത്രം സ്ഫടികത്തിന്റെ റിലീസിംഗിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രമുഖ തിയേറ്ററുകളില്‍ ചിത്രത്തിന്റെ 4ഗ വേര്‍ഷന്‍ പ്രദര്‍ശിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. 2023 ഫെബ്രുവരി 9 നു സ്ഫടികം വീണ്ടും തിയേറ്ററുകളിലെത്തും.