Latest News

പുത്തന്‍ റെയ്ബാന്‍ ഗ്ലാസ് അണിഞ്ഞ് മീശ പിരിച്ച് ഏഴിമലപ്പൂഞ്ചോല വീണ്ടും   ഗാനം ആലപിച്ച് മോഹന്‍ലാല്‍; സ്ഫടികം 4കെ റീമാസ്റ്റര്‍ ചെയ്ത ഗാനം പുറത്ത് 

Malayalilife
പുത്തന്‍ റെയ്ബാന്‍ ഗ്ലാസ് അണിഞ്ഞ് മീശ പിരിച്ച് ഏഴിമലപ്പൂഞ്ചോല വീണ്ടും   ഗാനം ആലപിച്ച് മോഹന്‍ലാല്‍; സ്ഫടികം 4കെ റീമാസ്റ്റര്‍ ചെയ്ത ഗാനം പുറത്ത് 

മോഹന്‍ലാല്‍ ഭദ്രന് ചിത്രം സ്ഫടികം 27 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിയേറ്ററുകളെ ഇളക്കിമറിക്കാന്‍ എത്തുമ്പോള്‍ ഏഴിമലപൂഞ്ചോലയ്ക്കും കാലത്തിനൊത്ത പുതുമ നല്‍കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.4കെ സാങ്കേതിക മികവില്‍ എത്തുന്ന ചിത്രത്തിലെ റീമാസ്റ്റര്‍ ചെയത പാട്ട് ആണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.

കെ എസ് ചിത്രയും മോഹന്‍ലാലും 'ഏഴിമലപ്പൂഞ്ചോല' വീണ്ടും ഒന്നിച്ച് പാടുന്നത് വീഡിയോയില്‍ കാണാം. മോഹന്‍ലാല്‍-ഭദ്രന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ചലച്ചിത്രമാണ് സ്ഫടികം. ആടുതോമയെ നെഞ്ചിലേറ്റിയ ആരാധകര്‍ക്ക് സ്ഫടികത്തിന്റെ റീറിലീസ് ഒരു ആഘോഷം തന്നെയാകുമെന്നതില്‍ സംശയമില്ല.ചിത്രം പുറത്തിറങ്ങിയിട്ട് 27 വര്‍ഷങ്ങളായി. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ആടു തോമ എന്ന നായകകഥാപാത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്

സ്ഫടികം റീസ്റ്റോറേഷന്‍ ചെയ്ത് പ്രദര്‍ശനത്തിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍ ഭദ്രനും സംഘവും. ഇതിന്റെ അപ്ഡേറ്റുകള്‍ സോഷ്യല്‍ മീഡിയയിലൂടെ സംവിധായകന്‍ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. 

എസ് പി വെങ്കടേഷിന്റെ സംഗീതത്തിന് വരികള്‍ എഴുതിയിരിക്കുന്നത് പി ഭാസ്‌കരന്‍ മാസ്റ്ററാണ്. ഫെബ്രുവരി 9നാണ് 'സ്ഫടികം' 4K വെര്‍ഷന്‍ തിയേറ്ററുകളില്‍ എത്തുന്നത്.1995ലെ ബോക്‌സ് ഓഫീസില്‍ എട്ട് കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളില്‍ ഒന്നായിരുന്നു.

സ്ഫടികത്തിന്റെ 24ാം വാര്‍ഷിക വേളയിലായിലാണ് ചിത്രത്തിന്റെ റീമാസ്റ്റിം?ഗ് വെര്‍ഷന്‍ വരുന്നുവെന്ന വിവരം ഭദ്രന്‍ അറിയിച്ചത്. സ്ഫടികത്തിന്റെ രണ്ടാം ഭാ?ഗം വരുന്നുവെന്ന തരത്തില്‍ പ്രചാരങ്ങള്‍ നടന്നിരുന്നു. ഇതിനിടെ ആയിരുന്നു 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളില്‍ സ്ഫടികം പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് ഭദ്രന്‍ അറിയിച്ചത്. ഫെബ്രുവരി 9നാണ് റിലീസ്. അതേ ദിവസമാണ് മമ്മൂട്ടിയുടെ ക്രിസ്റ്റഫറും തിയേറ്ററുകളില്‍ എത്തുക.

Reimagineering EZHIMALA POONCHOLA

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES