Latest News

 90 ദിവസത്തെ ചിത്രീകരണത്തിനൊടുവില്‍ ഗെയിം ത്രില്ലര്‍ ചിത്രത്തിന്റെ ഷൂട്ടിങ് തീര്‍ന്നു; മമ്മൂട്ടി ചിത്രം 'ബസൂക്ക'യ്ക്ക് പാക്ക് അപ്

Malayalilife
  90 ദിവസത്തെ ചിത്രീകരണത്തിനൊടുവില്‍ ഗെയിം ത്രില്ലര്‍ ചിത്രത്തിന്റെ ഷൂട്ടിങ് തീര്‍ന്നു; മമ്മൂട്ടി ചിത്രം 'ബസൂക്ക'യ്ക്ക് പാക്ക് അപ്

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ബസൂക്ക'യുടെ ചിത്രീകരണം പൂര്‍ത്തിയായി. 90 ?ദിവസത്തെ ചിത്രീകരണത്തിനൊടുവിലാണ് ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ഗെയിം ത്രില്ലര്‍ ചിത്രത്തിന്റെ ഷൂട്ടിം?ഗ് പൂര്‍ത്തീകരിച്ചത്. തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി എബ്രഹാമും ഡോള്‍വിന്‍ കുര്യാക്കോസും സരിഗമയുടെ ഫിലിം സ്റ്റുഡിയോ ആയ യൂഡ്‌ലീ ഫിലിംസിന്റെ ബാനറില്‍ വിക്രം മെഹ്റയും സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ എക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് സംവിധായകന്‍ ഡീനോ ഡെന്നിസ്. 

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമാണ് 'ബസൂക്ക'. തെന്നിന്ത്യന്‍ നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോന്‍ വളരെ സുപ്രധാനമായൊരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. 'ബെഞ്ചമിന്‍ ജോഷുവ' എന്നാണ് ഗൗതം മേനോന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ സിദ്ധാര്‍ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ദിവ്യാ പിള്ള, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍ (ബിഗ് ബി ഫെയിം), സ്ഫടികം ജോര്‍ജ്, തുടങ്ങിയവരും അഭിനയിക്കുന്നു. 

തിയറ്ററുകളില്‍ വന്‍ വിജയം കൊയ്ത പൃഥ്വിരാജ് ചിത്രം 'കാപ്പ', ടൊവിനോ ചിത്രം 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്നിവക്ക് ശേഷം സരിഗമയും തിയേറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയാണ് 'ബസൂക്ക'. 

എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: സൂരജ് കുമാര്‍, കോ-പ്രൊഡ്യൂസര്‍: സഹില്‍ ശര്‍മ്മ, ഛായാഗ്രഹണം: നിമിഷ് രവി, സെക്കന്‍ഡ് യൂണിറ്റ് ക്യാമറ: റോബി വര്‍ഗീസ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: മിഥുന്‍ മുകുന്ദന്‍, കലാസംവിധാനം: ഷിജി പട്ടണം, വസ്ത്രാലങ്കാരം: സമീറ സനീഷ്, ചീഫ് അസോസിയേറ്റ്: സൂജിത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജു ജെ, പിആര്‍ഒ: ശബരി.

bazooka has been completed

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES