Latest News

ഗെറ്റ് റെഡി ഫോര്‍ ദ ഗയിം; മാസ് എന്‍ട്രിയുമായി മമ്മൂക്ക; മലയാളത്തിലെ ആദ്യ ഗയിം ത്രില്ലര്‍ സിനിമയായ  ബസൂക്ക ടീസര്‍ ട്രെന്റിങില്‍

Malayalilife
ഗെറ്റ് റെഡി ഫോര്‍ ദ ഗയിം; മാസ് എന്‍ട്രിയുമായി മമ്മൂക്ക; മലയാളത്തിലെ ആദ്യ ഗയിം ത്രില്ലര്‍ സിനിമയായ  ബസൂക്ക ടീസര്‍ ട്രെന്റിങില്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ ആദ്യ ടീസര്‍ ഇന്നലെയാണ്  പുറത്തിറങ്ങിയത്. ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി അബ്രഹാമും, ഡോള്‍വിന്‍ കുര്യാക്കോസുമാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂര്‍ ഡെന്നിസിന്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ്.

ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ ഗയിം ത്രില്ലര്‍ സിനിമയാണ്.ബുദ്ധിയും, കൗശലവും കോര്‍ത്തിണക്കിയ മമ്മൂട്ടിയുടെ കഥാപാത്രംഏറെ കൗതുകം നിറഞ്ഞതായിരിക്കും..  പാന്‍ ഇന്‍ഡ്യന്‍ വിഭാഗത്തില്‍പ്പെടുത്താവുന്നഈ ചിത്രത്തിന്റെ ഓരോ ഘട്ടത്തിലും സസ്‌പെന്‍സും, ഉദ്വേഗവും നിലനിര്‍ത്തിക്കൊണ്ടാണ് അവതരണം. 

വ്യത്യസ്ഥമായ പ്രമേയവുമായി വരുന്ന ഈ ചിത്രം പുതിയൊരു ദൃശ്യാനുഭവം തന്നെ സമ്മാനിക്കുമെന്നതില്‍ സംശയമില്ല.മമ്മൂട്ടിക്കു പുറമേ ഗൗതം വാസുദേവ മേനോന്‍ ഈ ചിത്രത്തില്‍ മറ്റൊരു മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു

സിദ്ധാര്‍ത്ഭരതന്‍, ഷൈന്‍ ടോം ചാക്കോ,, ഡീന്‍ ഡെന്നിസ് സുമിത് നേവല്‍ (ബ്രിഗ് ബി ഫെയിം) ദിവ്യാപിള്ള ഐശ്യര്യാ മേനോന്‍, സ്* ഫടികം ജോര്‍ജ്ജ്എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.ഇവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സംഗീതം - മിഥുന്‍ മുകുന്ദ്.
ഛായാഗ്രഹണം.. നിമേഷ് രവി.
എഡിറ്റിംഗ് - നൗഫല്‍ അബ്ദുള്ള
കലാസംവിധാനം - അനീസ് നാടോടി.
മേക്കപ്പ്- ജിതേഷ് പൊയ്യ.
കോസ്റ്റ്യും ഡിസൈന്‍-സമീരാസനീഷ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - സുജിത്.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് - ഷെറിന്‍ സ്റ്റാന്‍ലി,, പ്രതാപന്‍ കല്ലിയൂര്‍ 
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സഞ്ജു ജെ.
കൊച്ചി, പാലക്കാട്, കോയമ്പത്തൂര്‍, ബാംഗ്‌ളൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രം ഓണക്കാലത്ത് പ്രദര്‍ശനത്തിനെത്തുന്നു.
വാഴൂര്‍ ജോസ്.

Bazooka Official Teaser Mammootty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES