Latest News

പാകിസ്താനി ഗായകന്‍ ആത്തിഫ് അസ്ലം മലയാളത്തിലേക്ക്;  ഏഴ് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ സിനിമയ്ക്കായി ഗായകനെത്തുക  ഷെയ്ന്‍ നിഗം ചിത്രമായ ഹാലിലൂടെ

Malayalilife
topbanner
പാകിസ്താനി ഗായകന്‍ ആത്തിഫ് അസ്ലം മലയാളത്തിലേക്ക്;  ഏഴ് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ സിനിമയ്ക്കായി ഗായകനെത്തുക  ഷെയ്ന്‍ നിഗം ചിത്രമായ ഹാലിലൂടെ

ദത്', 'വോ ലംഹേ', 'പെഹലീ നസര്‍ മേം', 'തേരാ ഹോനേ ലഗാ ഹൂം' തുടങ്ങിയ ഗാനങ്ങളിലൂടെ ഇന്ത്യന്‍ സംഗീത പ്രേമികള്‍ക്കിടയില്‍ പ്രസിദ്ധി നേടിയ പാകിസ്ഥാനി ഗായകന്‍ ആത്തിഫ് അസ്ലം മലയാളത്തിലേക്ക്. ജെ വി ജെ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച് പ്രശാന്ത് വിജയകുമാര്‍ സംവിധാനം ചെയ്യുന്ന ഷെയ്ന്‍ നിഗം ചിത്രമായ 'ഹാലി'ലൂടെയാണ് ആത്തിഫ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

വിദേശത്തുവച്ച് ഗാനത്തിന്റെ റെക്കോര്‍ഡിങ് പൂര്‍ത്തിയായെന്നും, ആത്തിഫിനൊപ്പം ഗാനം ആലപിക്കുന്നത് പ്രശസ്തയായ ഒരു ഗായികയുമാണെന്നാണ് സൂചന. ഏഴു വര്‍ഷത്തിനു ശേഷമാണ് ആത്തിഫ് ഒരു ഇന്ത്യന്‍ സിനിമയ്ക്കുവേണ്ടി പിന്നണി പാടുന്നത്. 

പാകിസ്താനി കലാകാര്‍ക്ക് സുപ്രീം കോടതി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കഴിഞ്ഞ ഒക്ടോബറിലാണ് പിന്‍വലിക്കപ്പെട്ടത്. നവാഗതനായ നന്ദഗോപന്‍ വി ആണ് ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഗാനരചന മൃദുല്‍ മീറും നീരജ് കുമാറും ചേര്‍ന്നാണ്.

സംഗീതത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ഹാല്‍ പ്രണയകഥയാണ്. 
ഓര്‍ഡിനറി, മധുര നാരങ്ങ, തോപ്പില്‍ ജോപ്പന്‍, ശിക്കാരി ശംഭു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിഷാദ് കോയ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഷെയ്ന്‍ നിഗത്തിന്റെ സമീപകാല ചിത്രങ്ങളില്‍ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ്. മെയ് ആദ്യവാരം കോഴിക്കോട് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. 

കോഴിക്കോട്, മൈസൂര്‍, ജോര്‍ദ്ദാന്‍ തുടങ്ങിയ ലൊക്കേഷനുകളില്‍ ചിത്രീകരണം നടക്കും. തമിഴ് ചിത്രമായ മദ്രാസക്കാരന്‍ പൂര്‍ത്തിയാക്കി മെയ് ആദ്യവാരത്തോടെ ഷെയ്ന്‍ നിഗം ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളില്‍ ഒരേ സമയം റിലീസ് പ്ലാന്‍ ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ആണ്. നിഷാദ് കോയ രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം

ചിത്രത്തിന്റെ ക്യാമറ - കാര്‍ത്തിക് മുത്തുകുമാര്‍, കലാസംവിധാനം - പ്രശാന്ത് മാധവ്, എഡിറ്റര്‍ - ശ്രീജിത്ത് സാരംഗ്, മേക്കപ്പ് - അമല്‍ ചന്ദ്രന്‍, കോസ്റ്റ്യൂംസ് - ധന്യ ബാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രശാന്ത് നാരായണ്‍, വിഎഫ്എക്‌സ് - ഡിടിഎം (ഡിജിറ്റല്‍ ടര്‍ബോ മീഡിയ), ഡിസൈന്‍സ് - യെല്ലോ ടൂത്ത്, പിആര്‍ഒ - ആതിര ദില്‍ജിത്ത്,

atif aslam song for shane nigams

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES