Latest News

ഷെയ്ന്‍ സ്വന്തമാക്കിത് മേഴ്‌സിഡസിന്റെ ആഡംബര മോഡലായ മെയ്ബ ജിഎല്‍ എസ് 600; മമ്മൂട്ടിക്കും യൂസഫലിക്കും പിന്നാലെ നടന്‍ സ്വന്തമാക്കിയത് 3.80 കോടിയുടെ സ്വപ്‌ന വാഹനം; കുടുംബത്തൊടൊപ്പം എത്തിയ വാഹനം സ്വന്തമാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍

Malayalilife

ക്കഴിഞ്ഞ ദിവസമാണ് തന്റെ സ്വപ്‌ന വാഹനം സ്വന്തമാക്കുന്ന ഷെയ്ന്‍ നിഗത്തിന്റെ വീഡീയോ സോഷ്യല്‍മീഡിയയില്‍ വൈറലായത്.മെര്‍സിഡീസ് മെയ്ബാക്ക് GLS 600 ലക്ഷ്വറി കാറാണ് 28-കാരന്‍ സ്വന്തമാക്കിയിരിക്കുന്നത്. ലുലു ഗ്രൂപ്പ് ഉടമ യൂസഫലിയും നടന്‍ മമ്മൂട്ടിയും നേരത്തെ GLS 600 എസ്യുവി സ്വന്തമാക്കിയിട്ടുണ്ട്. മെസിഡീസ് കാര്‍ ഡീലര്‍ഷിപ്പായ ബ്രിജ്വേ മോട്ടോര്‍സാണ് താരം പുത്തന്‍ അതിഥിയെ ഗരാജിലെത്തിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഏകദേശം 3.80 കോടി രൂപ ഓണ്‍റോഡ് വില വരുന്ന കാര്‍ ബ്രിജ്വേ മോട്ടോഴ്‌സില്‍ നിന്നാണ് താരം സ്വന്തമാക്കിയത്. സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വെച്ചായിരുന്നു താക്കോല്‍ കൈമാറ്റം. 

കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തിയാണ് ഷെയ്ന്‍ നിഗം പുത്തന്‍ കാറിന്റെ ഡെലിവറിയെടുത്തത്. ഒബ്സിഡിയന്‍ ബ്ലാക്ക് കളറിലുള്ള എസ്യുവിയാണ് താരം വാങ്ങിയതെന്നാണ് സൂചന. ലോകത്തിലെ ഏറ്റവും അംഗീകൃത ആഡംബര വാഹന ബ്രാന്‍ഡുകളിലൊന്നാണ് മെയ്ബാക്ക്. ജര്‍മ്മന്‍ വാഹന ഭീമനായ മെര്‍സിഡസ് ബെന്‍സിന്റെ സൂപ്പര്‍ ലക്ഷ്വറി വിഭാഗമാണിത്.

mercedes maybach shane nigam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES