ഷെയ്ന് നിഗം പ്രണയനായകനാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബര്‍ ഒമ്പത് തിങ്കളാഴ്ച്ച കട്ടപ്പനയില്‍ ആരംഭിച്ചു.ആര്.ഡി.എക്സിന്റെ മഹാവിജയത്തിനു ശേഷംഷെയ്ന് നിഗം അഭിനയാക്കുന്ന ചിത്രം കൂടിയാണിത്.
മലയോര പശ്ചാത്തലത്തിലൂടെ 'ഹൃദയഹാരിയായ ഒരു പ്രണയകഥ പറയുകയാണ് ഈ ചിത്രത്തിലൂടെ.ആന്റോ ജോസ് പെരേര -എബി ട്രീസാ പോള്‍ എന്നിവരാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്രാ തോമസ്സാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
കട്ടപ്പന പട്ടണത്തില്‍ മുപ്പതു കിലോമീറ്ററോളം അകലെചക്കുപള്ളം മാന്‍കവലയില്‍ രണ്‍ജി പണിക്കര്‍ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് തുടക്കമിട്ടത്.വില്‍സണ്‍ തോമസ് സ്വീച്ചോണ്‍ കര്‍മ്മവും നടത്തി.
ഇടുക്കിയിലെ ഏലക്കാടുകളില്‍ നിന്നും പൊന്നുവിളയിക്കുന്ന അദ്ധ്വാനികളായ കര്‍ഷകരുടെ ജീവിതപശ്ചാത്തലത്തിലൂടെബന്ധങ്ങള്‍ക്കും, മൂല്യങ്ങള്‍ക്കുംപ്രാധാ ധാന്യം നല്‍കിക്കൊണ്ടാണ് ഈ പ്രണയകഥയുടെ അവതരണം.
പൂര്‍ണ്ണമായും യൂത്തിന്റെ കാഴ്ച്ചപ്പാടുകള്‍ നല്‍കിക്കൊണ്ട്, അവരുടെ വികാര വിചാരങ്ങള്ക്കൊപ്പമാണ് ഈ ചിത്രത്തിന്റെ സഞ്ചാരം.രണ്ടു കുടുംബങ്ങള്ക്കിട യിലൂടെ മൂന്നു പ്രണയമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
അനഘ മരുതോരയാണ് ( ഭീഷ്മപര്‍വ്വം ഫെയിം)ബാബുരാജും ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷങ്ങളിലെത്തുന്നു.രണ്‍ജി പണിക്കര്‍ ,ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രമ്യാ സുവി,മാലാ പാര്‍വ്വതി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
തിരക്കഥ - രാജേഷ് പിന്നാടന്‍'
സംഗീതം - കൈലാസ്
ഛായാഗ്രഹണം - ലൂക്ക് ജോസ്'
എഡിറ്റിംഗ് - നൗഫല്‍ അബ്ദുള്ള.
കലാസംവിധാനം -അരുണ്‍ ജോസ്.
മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്ണന്
കോസ്റ്റ്യം -ഡിസൈന്‍ അരുണ്‍ മനോഹര്‍
ക്രിയേറ്റീവ് ഡയറക്ടര്‍
ദിപില്‍ ദേവ്.-
ക്രിയേറ്റീവ് ഹെഡ് - ഗോപികാ റാണി.
പ്രൊഡക്ഷന്‍ ഹെഡ് - അനിതാ രാജ് കപില്‍
ഡിസൈന്‍ - എസ് തറ്റിക്ക് കുഞ്ഞമ്മ
പ്രൊഡക്ഷന്‍ കണ്ട്രോളര്- ഡേവിസണ്‍.സി.ജെ.
ഇടുക്കിയുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച കൂടിയാണ് ഈ ചിത്രം.
എല്ലാവിധ ആ കര്‍ഷക ഘടകങ്ങളും കോര്‍ത്തിണക്കിയ ഒരു ക്ലീന്‍ എന്റര്‍ടൈനര്‍ .
ക്രിസ്തുമസ്സിന് പ്രദര്‍ശനത്തിനെത്തും വിധത്തില്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.വാഴൂര്‍ ജോസ്.