സുഹൃത്തുക്കള്‍ക്കൊപ്പം പത്താം വിവാഹവാര്‍ഷികം ആഘോഷമാക്കി യിരിക്കുകയാണ് ആസിഫ് അലിയും കുടുംബവും.വിവാഹവാര്‍ഷികത്തിന്റെ ആഘോഷചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സുഹൃത്തുക്കള്‍ ഒന്നിച്ചുളെളാരു വീഡിയോയാണ് ആസിഫ് പങ്കുവെച്ചിരിക്കുന്നത്. കറുത്ത സ്യൂട്ട് അണിഞ്ഞ് നില്‍ക്കുന്ന താരത്തെ വീഡിയോയില്‍ കാണാം. ബേയ്ജ് നിറത്തിലുളള ഗൗണ്‍ ആണ് സമ ധരിച്ചത്. ആദമിനെയും ഹയയെയും വീഡിയോയില്‍ കാണാം.
ആസിഫിന്റെ സുഹൃത്തും താരങ്ങളുമായ ഗണപതിയും ബാലു വര്‍ഗ്ഗീസും സഹോദരന്‍ അസ്‌കര്‍ അലിയും ആഘോഷങ്ങള്‍ക്ക് എത്തിയിരുന്നു. 'Growing together since 2013 'എന്നാണ് താരം വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയത്. ആദം, ഹയ എന്നാണ് ഇവരുടെ മക്കളുടെ പേര്. ഈ രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.
ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ 2018 ലാണ് ആസിഫ് അവസാനമായി അഭിനയിച്ചത്. വേണു കുന്നിപ്പിളളിയുടെ നിര്‍മാണത്തിലൊരുങ്ങിയ ചിത്രം 100 കോടി വിജയം നേടി. തിയേറ്ററുകളിലെത്തി മൂന്ന് ആഴ്ചകള്‍ക്കു ശേഷവും ചിത്രം മികച്ച കളക്ഷനാണ് സ്വന്തമാക്കുന്നത്.