പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, മുകേഷ്, നെടുമുടി വേണു, കവിയൂർ പൊന്നമ്മ, ആർസൂ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് കാക്കക്കുയിൽ. കല്യാണി ഫിലിം സൊസൈറ്റിയുടെ ബാനറിൽ ലിസി പ്രിയദർശൻ നിർമ്മിച്ച ഈ ചിത്രം സ്വർഗ്ഗചിത്രയാണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ മുരളി നാഗവള്ളിയുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് പ്രിയദർശൻ ആണ്. എന്നാൽ ചിത്രത്തിൽ നായികയായി എത്തിയ സുന്ദരി കുട്ടി ആരാണ് എന്നുള്ള ചോദ്യമായിരുന്നു ഏവരും ഉയർത്തിയിരുന്നു. എന്നാൽ അത് ഏവർക്കും പ്രിയപ്പെട്ട ബോളിവുഡ് നായികയായ അർസു ഗോവിത്രിക്കർ ആയിരുന്നു. ഒരു അന്യഭാഷാ നടിയും അതോടൊപ്പം തന്നെ മികച്ച ഒരു മോഡൽ കൂടിയാണ്.
മഹാരാഷ്ട്രയിലെ റായ്ഗഡിലെ പൻവേലിൽ ഒരു ചിത്പവൻ ബ്രാഹ്മണ കുടുംബത്തിൽ പെട്ട അർസു ഗോവിത്രിക്കർ 1976, മേയ് 21 ന് മുംബൈയിലാണ് ജനിച്ചത്. താരത്തിന്റെ മൂത്ത സഹോദരി അദിതി ഗോവിത്രികർ മികച്ച ഒരു നടിയും മോഡലും കൂടിയാണ്. തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ആർസോ ഇലക്ട്രോണിക്സ്, ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ബിരുദം കരസ്ഥമാക്കുകയും ചെയ്തു. എന്നാൽ താരം വിവാഹം ചെയ്തിരിക്കുന്നത് ബിസിനസ് ഉദ്യോഗസ്ഥനായ സിദ്ധാർത്ഥ് സഭർവാളിനെ ആണ്. നിലവിൽ ഇവർ മുംബൈയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. ഇരുവർക്കും അഷ്മാൻ എന്നൊരു മകനും കൂടിയുണ്ട്. എന്നാൽ കുടുംബ ബന്ധത്തിലെ താളപ്പിഴകൾ മൂലം അർസു തന്റെ ഭർത്താവിനെതിരെ 2019 ഫെബ്രുവരി 19 ന് ഗാർഹിക പീഡന കേസ് ഫയൽ ചെയ്യുകയും തുടർന്ന് ഇരുവരും വിവാഹ മോചിതരാകുകയും ചെയ്തു. മദ്യപാന ശീലത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായതായും കുടുംബ ബന്ധം തകരാനുള്ള കാരണമായി മാറിയിരുന്നു. ഇരുവരുടെയും മകൻ താരത്തിന് ഒപ്പമാണ് കഴിയുന്നത്.
അതേസമയം എഞ്ചിനീയറിംഗ് പശ്ചാത്തലം ഉണ്ടായിരുന്നിട്ടും തന്റെ സഹോദരി അദിതി ഗോവിത്രിക്കർ കരിയർ മാറ്റാൻ ആർസുവിനെ ഏറെ സ്വാധീനം ചെലുത്തുകയും ചെയ്തു. തുടർന്ന് അതിനാൽ തന്നെ ചില പരസ്യങ്ങളിൽ മോഡലായി പ്രത്യക്ഷപ്പെടുകയും. ചെയ്തു. ഹൃതിക് രോഷനൊപ്പമുള്ള താരത്തിന്റെ പരസ്യം ഏറെ ശ്രദ്ധ നേടികൊടുക്കുകയും ചെയ്തു. 2001 സിനിമയിലേക്ക് ചുവട് വച്ച താരം മലയാള സിനിമയായ കക്കാകുയിൽ (2001) എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തു. പിന്നീട് മറ്റ് ചിത്രങ്ങളിലും ടിവി ഷോകളിൽ ഏക് ലഡ്കി അഞ്ജനി സി (സോണിയിൽ), ഘർ ഏക് സപ്ന, സിഐഡി, നാഗിൻ 2 എന്നി പരമ്പരമ്പരകളിലും അഭിനയിച്ചു. ഏറ്ററ്വും ഒടുവിലായി താരം പ്രേക്ഷകര്ക്ക് മുന്നിലേക്ക് എത്തിയത് നാഗിൻ 2 എന്ന പാരമ്പരയിലൂടെയാണ്.