Latest News

മകന്റെ പടം ഹസീബ് ഏറ്റെടുക്കണം ഒപ്പമുണ്ടാകുമെന്നാണ് പറഞ്ഞു; കോടികള്‍ വാരിയെറിഞ്ഞ് ഹാപ്പിസര്‍ദാര്‍ റിലീസ് ചെയ്തപ്പോള്‍ പോസ്റ്റര്‍ ഒട്ടിച്ച പണം പോലും ലഭിച്ചില്ല; ഹസീബിന് വന്ന ബാധ്യത 10 കോടി; മാനസികാഘാതത്താല്‍ പക്ഷാഘാതം പിടിപെട്ട് 30 ദിവസത്തോളം നിര്‍മമ്മാതാവ് അബോധാ വസ്ഥയില്‍; ഉഷാ ഹസീനയുടെ വെളിപ്പെടുത്തലിന് പിന്നാലെ ജയറാമിനെക്കുറിച്ച് ആലപ്പി അഷ്‌റഫിന്റെ വെളിപ്പെടുത്തല്‍

Malayalilife
മകന്റെ പടം ഹസീബ് ഏറ്റെടുക്കണം ഒപ്പമുണ്ടാകുമെന്നാണ് പറഞ്ഞു; കോടികള്‍ വാരിയെറിഞ്ഞ് ഹാപ്പിസര്‍ദാര്‍ റിലീസ് ചെയ്തപ്പോള്‍ പോസ്റ്റര്‍ ഒട്ടിച്ച പണം പോലും ലഭിച്ചില്ല; ഹസീബിന് വന്ന ബാധ്യത 10 കോടി; മാനസികാഘാതത്താല്‍ പക്ഷാഘാതം പിടിപെട്ട് 30 ദിവസത്തോളം നിര്‍മമ്മാതാവ് അബോധാ വസ്ഥയില്‍; ഉഷാ ഹസീനയുടെ വെളിപ്പെടുത്തലിന് പിന്നാലെ ജയറാമിനെക്കുറിച്ച് ആലപ്പി അഷ്‌റഫിന്റെ വെളിപ്പെടുത്തല്‍

കാളിദാസ് ജയറാം നായകനായ ഹാപ്പി സര്‍ദാര്‍ എന്ന ചിത്രം തന്റെ സഹോദരന്‍ കൂടിയായ നിര്‍മ്മാതാവ് ഹസീബ് ഹനീഫ് ചെയ്യാനുണ്ടായ സാഹചര്യവും വാക്ക് പാലിക്കാതിരുന്ന ജയറാമിനെക്കുറിച്ചും നടി ഉഷ ഹസീന അടുത്തിടെ പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു.ഇപ്പോഴിതാ ഈ വിഷയത്തില്‍ മറ്റ് ചില കാര്യങ്ങള്‍ പറയുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ഹാപ്പി സര്‍ദാറിന്റെ പരാജയത്തെ തുടര്‍ന്ന് മറ്റൊരു പ്രോജക്റ്റിന്റെ ഡേറ്റിനായി ജയറാമിനെ ഹസീബ് സമീപിച്ചിരുന്നുവെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു. ജയറാമിന്റെ പ്രതികരണം തന്റെ സുഹൃത്ത് കൂടിയായ ഹസീബിനെ നിരാശനാക്കിയിരുന്നുവെന്നും. തന്റെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ആലപ്പി അഷ്‌റഫ് ഇക്കാര്യങ്ങള്‍ പറയുന്നത്.
ആലപ്പി അഷ്‌റഫിന്റെ വാക്കുകള്‍
ഒരു നിര്‍മ്മാതാവ് കുറേ പണം മുടക്കിയതിന് ശേഷം ഉപേക്ഷിച്ചുപോയ ഒരു പ്രോജക്റ്റ് ഏറ്റെടുത്ത് നടത്താന്‍ ഹസീബ് നിര്‍ബന്ധിതനായി. അതുവരെ ആര്‍ട്ടിസ്റ്റ് വാല്യു ഉള്ള ചിത്രങ്ങള്‍ മാത്രം ചെയ്തുകൊണ്ടിരുന്ന ഹസീബ് ഒരു പുതുമുഖ സംവിധായകന്റെ, അങ്ങനെയല്ലാത്ത ഒരു ചിത്രം ഏറ്റെടുത്തു. കാളിദാസ് ജയറാം നായകനായ ഹാപ്പി സര്‍ദാര്‍ എന്ന ചിത്രമായിരുന്നു അത്. എല്ലാം ബിസിനസ് കണ്ണ് കൊണ്ട് മാത്രം നോക്കിക്കാണുന്ന ഹസീബ് എന്തുകൊണ്ടാണ് ഇങ്ങനെയൊരു പടം ഏറ്റെടുത്തതെന്ന് ഞാന്‍ ചോദിച്ചു. അത് ജയറാമിലുള്ള തന്റെ വിശ്വാസമെന്നാണ് എന്നോട് പറഞ്ഞത്. തന്റെ മകന്റെ പടം ഹസീബ് ഏറ്റെടുക്കണം. അതിന് എന്ത് സംഭവിച്ചാലും താന്‍ ഒപ്പമുണ്ടാകുമെന്നാണ് ജയറാം പറഞ്ഞത്. 

എന്തുണ്ടെങ്കിലും നമുക്ക് പരിഹരിക്കാമെന്നും. ആ ഉറപ്പാണ് തന്റെ വിശ്വാസമെന്ന് ഹസീബ് പറഞ്ഞു. അങ്ങനെ നിരവധി കോടികള്‍ വാരിയെറിഞ്ഞുകൊണ്ട് ഷൂട്ടിംഗ് ആരംഭിച്ചു. പഞ്ചാബ്, ഹരിയാന, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിലും കേരളത്തിലും ഷൂട്ടിംഗ് നടന്നു. ഹസീബ് മാര്‍വാടികളില്‍ നിന്നും വട്ടിപ്പലിശയ്ക്ക് പണമെടുത്തു. നാല് ഇടങ്ങളില്‍ നിന്നാണ് ഫൈനാന്‍സ് എടുത്തത്. റിലീസ് ചെയ്തപ്പോള്‍ പക്ഷേ പോസ്റ്റര്‍ ഒട്ടിച്ച പണം പോലും ലഭിച്ചില്ല.

ആ മാനസികാഘാതത്തില്‍ ഹസീബ് എന്ന നിര്‍മ്മാതാവും വീണു. ഈ ചിത്രത്തില്‍ ഹസീബിന് വന്ന ബാധ്യത 10 കോടിയോളമാണ്. കടം കയറി തകര്‍ന്ന നിര്‍മ്മാതാവിന് പിന്നെ ആരാണ് ഡേറ്റ് കൊടുക്കുക. ഹസീബ് ഏറെ പ്രതീക്ഷയോടെ ജയറാമിനെ സമീപിക്കുന്നു. ആടുപുലിയാട്ടത്തിന്റെ രണ്ടാം ഭാഗത്തിന്റെ കാര്യം പറയാനായിരുന്നു ഇത്. എന്നാല്‍ ഡേറ്റിനായി ഒരു വര്‍ഷം കാത്തിരിക്കണമെന്നായിരുന്നു ജയറാമിന്റെ മറുപടി. ആ സമയത്ത് ജയറാമിന് വലിയ പടങ്ങളോ തിരക്കുകളോ ഉണ്ടായിരുന്നില്ലെന്നാണ് ഹസീബ് പറഞ്ഞത്. തന്നെ ഒഴിവാക്കാനാണ് ജയറാം ഇത് പറഞ്ഞതെന്ന് ഹസീബിന് മനസിലായി. കടക്കാര്‍ നാല് വശത്തുനിന്നും ഹസീബിനെ ശ്വാസം മുട്ടിച്ചു. 

ഹസീബ് പറയുന്നു ആ സമയങ്ങളില്‍ ജയറാമിന് വലിയ പടങ്ങളോ തിരക്കുകളോ ഒന്നും ഉണ്ടായിരുന്നില്ല. പണമില്ലാത്ത തന്നെ ഒഴിവാക്കാനായിട്ടാണ് ജയറാം ഇങ്ങനെ പറഞ്ഞതെന്ന് ഹസീമിന് അപ്പോള്‍ തന്നെ മനസ്സിലായി. മകന്റെ കാര്യത്തിനു വേണ്ടി തന്നോട് പറഞ്ഞ വാചകങ്ങളൊക്കെ ജയറാം അപ്പാടെ വിഴുങ്ങിയിരിക്കുന്നു, വിസ്മരിച്ചിരിക്കുന്നു. തകര്‍ന്നടിഞ്ഞ് വേദനയോടെ ഇരിക്കുന്ന ഹസീബിന് അയച്ച ഒരു വോയിസ് മെസ്സേജ് ഇങ്ങനെയാണ് എല്ലാം നല്ലതിനു വേണ്ടിയാണ് ഇതും നല്ലതിനു വേണ്ടിയാണെന്ന് കരുതുക. ദൈവം സഹായിക്കും. ഞാന്‍ പ്രാര്‍ത്ഥിക്കാം. അവിടെയും ജയറാം വാക്ക് പാലിച്ചില്ല.

തന്റെ സ്ഥാവരജംഗമ വസ്തുക്കളൊക്കെ ജപ്തിയുടെ വക്കിലെത്തി. ഹസീബ് എന്നോട് എല്ലാ കാര്യങ്ങളും പങ്കുവെക്കാറുണ്ടായിരുന്നു. കടുത്ത മാനസികാഘാതത്താല്‍ പക്ഷാഘാതം പിടിപെട്ട് 30 ദിവസത്തോളമാണ് അബോധാവസ്ഥയില്‍ ഹസീബ് ആശുപത്രിയില്‍ കിടന്നത്. മമ്മൂട്ടിയാണ് ഡോക്ടര്‍മാരെ വിളിച്ച് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിനുള്ള ഇപെടല്‍ നടത്തിയത്. ഹോസ്പിറ്റല്‍ ബില്‍ 11.50 ലക്ഷം രൂപ സെറ്റില്‍ ചെയ്തത് ബാദുഷയും ആന്റോ ജോസഫും ചേര്‍ന്നാണെന്നും ആലപ്പി അഷ്‌റഫ് പങ്ക് വച്ചു.

ഒരിക്കല്‍ ഹസീബ് വേദനയോടെ എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്. അത് ജയറാമിനോട് ഒരു സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഒരു കാര്യമായിരുന്നു. ഞാന്‍ സാമ്പത്തികമായി ആകെ ബുദ്ധിമുട്ടിലാണ് ഗോകുലം ഗോപാലന്റെ കയ്യില്‍ നിന്ന് വാങ്ങിയ ഫൈനാന്‍സിന്റെ മുതല്‍ ഞാന്‍ എങ്ങനെയെങ്കിലും കൊടുക്കാം. അതിന്റെ പലിശ ഒന്ന് ഒഴിവാക്കി തരാന്‍ ഗോപാലേട്ടനോട് പറയണം. ജയറാം പറഞ്ഞാല്‍ അദ്ദേഹം കേള്‍ക്കും. ജയറാം അത് ഏറ്റെങ്കിലും എനിക്കത് ചെയ്തു തന്നില്ല. ഞാന്‍ അപ്പോള്‍ ഹസീബിനോട് പറഞ്ഞു ജയറാമിനെ ഞാന്‍ ഒരിക്കലും കുറ്റം പറയില്ല. കാരണം ഞാന്‍ ഉള്‍പ്പെടെ എല്ലാവരും നിങ്ങളെ വിലക്കിയതല്ലേ ആ പടം ഏറ്റെടുത്ത് ചെയ്യരുതെന്ന് ഹസീബ് അന്ന് അതൊന്നും ചെവിക്കൊണ്ടില്ല ഇത് ക്ഷണിച്ചു വരുത്തിയവിധിയാണ്. എന്നും ആലപ്പി അഷ്‌റഫ് പറയുുന്നു.

ജയറാമിന്റെ വാക്കിന്റെ പുറത്താണ് ഹാപ്പി സര്‍ദാര്‍ നിര്‍മ്മിക്കാന്‍ ഹസീബ് തയ്യാറായതെന്നും എന്നാല്‍ ആ ചിത്രം പരാജയമാതിനെത്തുടര്‍ന്ന് ഹസീബിന് സാമ്പത്തികനഷ്ടവും തുടര്‍ന്ന് ആരോഗ്യപരമായ പ്രശ്‌നങ്ങളും ഉണ്ടായെന്ന് ഉഷ ഹസീന അടുത്തിടെ പറഞ്ഞിരുന്നു. താന്‍ കൂടെ ഉണ്ടാവുമെന്ന് വാക്ക് പറഞ്ഞിരുന്നയാള്‍ ഹസീബിന് സ്‌ട്രോക്ക് വന്നിട്ടുപോലും വിളിക്കുകയോ വന്ന് കാണുകയോ പോലും ചെയ്തിട്ടില്ലെന്ന് ഉഷ പറയുന്നു. 

'ജയറാമിന്റെ ഒരു വാക്കിന്റെ പുറത്താണ് ഹസീബ് ആ സിനിമ നിര്‍മ്മിച്ചത്. ജയറാമിനെ വച്ച് അതിന് തൊട്ടുമുന്‍പ് മൈ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍ എന്ന സിനിമ ചെയ്തിട്ടുണ്ടായിരുന്നു. അതും മോശമായിരുന്നു. അതിന് തൊട്ടുപിറകെയാണ് ഹാപ്പി സര്‍ദാര്‍ ചെയ്തത്. പോയ പൈസ പൊക്കൊട്ടെ, ഇത് ചെയ്യരുതെന്ന് ഞങ്ങള്‍ എല്ലാവരും ഹസീബിനോട് പറഞ്ഞതാണ്. ഈ പടം ശരിയാവില്ലെന്ന് പറഞ്ഞതാണ്. ജയറാമേട്ടന് കൊടുത്ത വാക്കാണെന്നാണ് അപ്പോള്‍ ഹസീബ് പറഞ്ഞത്. പഞ്ചാബിലൊക്കെ പോയാണ് ഷൂട്ട് ചെയ്തത്. നമ്മള്‍ മനസില്‍ വിചാരിച്ചത് പോലെ തന്നെ സാമ്പത്തിക നഷ്ടം മാത്രമല്ല, അവന്റെ ആരോഗ്യവും പോവുന്ന ഒരു അവസ്ഥ ഉണ്ടായി. ജയറാം പറഞ്ഞത് താന്‍ കൂടെ ഉണ്ടാവും എന്നായിരുന്നു. അവരെയൊന്നും വിശ്വസിക്കരുത്. നമുക്ക് ഇവരെയൊക്കെ നന്നായിട്ട് അറിയാവുന്നതാണ്'', ഉഷ ഹസീനയുടെ വാക്കുകള്‍.

''ജയറാം എപ്പോഴും വരുമായിരുന്നു. അതിലേ പോയാല്‍ അവിടെ വന്ന് ഭക്ഷണം കഴിക്കാതെ പോവില്ല. ഭയങ്കര സ്‌നേഹമായിരുന്നു. ആ ആള് ഈ പടം (ഹാപ്പി സര്‍ദാര്‍) ഫ്‌ലോപ്പ് ആയിട്ട് ഒന്ന് ഫോണ്‍ ചെയ്തുപോലും ചോദിച്ചിട്ടില്ല. അതിന് ശേഷം അവന് ഒരുപാട് സാമ്പത്തിക ബാധ്യതയുണ്ടായി. അവന് സ്‌ട്രോക്ക് വന്നു. മരണത്തില്‍ നിന്നാണ് രക്ഷപെട്ട് വന്നത്. അവനുമായിട്ട് ബന്ധമുള്ള എത്രയോ ആള്‍ക്കാര്‍ ആലപ്പുഴ വഴി പോയാല്‍ അവനെ കാണാതെ പോവില്ല. ജയറാം പക്ഷേ വന്നിട്ടില്ല. കുറേ നാളിന് ശേഷം മകളുടെ കല്യാണ സമയത്തോ മറ്റോ ജയറാം വിളിച്ചു. അപ്പോള്‍ ഹസീബിന്റെ സംസാരം തിരിയുന്നില്ല. എന്ത് പറ്റി ഹസീബേ എന്നൊക്കെ ചോദിച്ചു. വോയ്‌സ് മെസേജ് ഇടാമെന്ന് പറഞ്ഞു. ഇതുവരെ അറിഞ്ഞിട്ടില്ലെന്നാണ് അന്ന് പറഞ്ഞത്. എത്ര വര്‍ഷം കഴിഞ്ഞു അപ്പോഴത്തേക്ക്. ഞാന്‍ അടുത്തയാഴ്ച അതിലേ വരുന്നുണ്ടെന്ന് പറഞ്ഞതാണ്. ഇന്നുവരെ വന്നിട്ടില്ല. ഒരു സഹായവും ചെയ്തിട്ടില്ല. ആ ഒരൊറ്റ പടം കൊണ്ട് ഹസീബിന് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടായി'', ഉഷ ഹസീന പറയുന്നു.


ഒന്നുമില്ലായ്മയില്‍നിന്ന് സിനിമാ മേഖലയിലെത്തി, കഠിനാധ്വാനത്തിലൂടെ സ്വന്തമായൊരു സാമ്രാജ്യം കെട്ടിപ്പടുത്ത നിര്‍മ്മാതാവായിരുന്നു ഹസീബ്. സിനിമാ നിര്‍മ്മാണം കൂടാതെ സിനിമാ നിര്‍മ്മാതാക്കള്‍ക്ക് ഫൈനാന്‍സ് അറേഞ്ച് ചെയ്തു കൊടുക്കല്‍, സിനിമയുടെ സാറ്റ്ലൈറ്റ് അവകാശം വാങ്ങികൊടുക്കല്‍ എന്നിവയൊക്കെ ചെയ്തുകൊണ്ട് സിനിമാരംഗത്ത് ഒരു അഭിവാജ്യ ഘടകമായി അദ്ദേഹം നിലയുറപ്പിച്ചിരുന്നു. ആലപ്പുഴയില്‍ അത്യാധുനികമായ ഒരു ഭവനവും ആഡംബര വാഹനങ്ങളും ഗോള്‍ഡ് ഷോപ്പും മറ്റുമായി രാജകീയമായി വാഴുമ്പോഴാണ് അപ്രതീക്ഷിതമായ ഒരു ഇരുട്ടടി ഹസീബിന് ഏല്‍ക്കുന്നത്. 

ഒരു നിര്‍മ്മാതാവ് കുറെ പണം മുടക്കിയ ശേഷം ഉപേക്ഷിച്ചുപോയ ഒരു പ്രോജക്ട് ഹസീബ് ഏറ്റെടുത്തു നടത്തുവാന്‍ നിര്‍ബന്ധിതനായി.അതുവരെ ആര്‍ട്ടിസ്റ്റ് വാല്യൂ മാത്രമുള്ള ചിത്രങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ഹസീബ് ആദ്യമായിട്ട് ആര്‍ട്ടിസ്റ്റ് വാല്യൂ ഇല്ലാത്ത പുതുമുഖ സംവിധായകന്റെ ഒരു ചിത്രത്തിന്റെ നിര്‍മ്മാണ ചുമതല ഏറ്റെടുക്കുന്നത്.കാളിദാസ് ജയറാം നായകനായ ഹാപ്പി സര്‍ദാര്‍ എന്ന ചിത്രമായിരുന്നു അത്. 

alleppey ashraf about jayaram

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES