സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 റിലീസ് തയ്യാറെടുക്കുകയാണ്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ സുരാജ് വെഞ്ഞാറമൂടും എത്തുന്നു. ചിത്രത്തിലെ താരത്തിന്റെ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പടുവൃദ്ധന്റെ വേഷത്തിലാണ് സുരാജ് ചിത്രത്തിലെത്തുക. സൗബിന്‍ ഷാഹിറിന്റെ അച്ഛന്റെ വേഷമാണ് ചിത്രത്തില്‍ സുരാജ് കൈകാര്യം ചെയ്യുന്നത്.
ഫോഴ്സ്, ബദായ് ഹോ, മര്‍ഡ് കോ ദര്‍ദ് നഹി ഹോതാ എന്നീ ബോളിവുഡ് ചിത്രങ്ങളുടെയും നിരവധി പരസ്യ ചിത്രങ്ങളുടെയും പ്രൊഡക്ഷന്‍ ഡിസൈനറായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. റഷ്യയിലും പയ്യന്നൂരിലുമായിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്.
ഒരു വൃദ്ധന്റെ വേഷത്തില്‍ എത്തുന്ന സുരാജിന്റെ ഈ പുതിയ ലൂക്കിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സംസ്ഥാന അവര്‍ഡ് ജേതാവ് കൂടിയായ മേക്കപ്പ് ആര്‍ട്ടിസ്റ് റോനെക്സ് സേവിയര്‍ ആണ്.സുരാജിന്റെ മേക്കോവറിനെ കുറിച്ച് റോനക്സ് പറയുന്നത് ഇങ്ങിനെയാണ്. 'ഒട്ടും കൃത്രിമത്വം ഇല്ലാത്ത തികച്ചും സ്വാഭാവികമായ ഒരു രൂപമാറ്റമാണ് ഈ കഥാപാത്രത്തിന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ ആഗ്രഹിച്ചത്.സിനിമയിലെ പ്രായം കാണിക്കാന്‍ മുടി മുന്‍ ഭാഗത്തു നിന്നും കളയേണ്ടി വന്നിരുന്നു. കഥാപാത്രത്തിന്റെ പ്രായം വെളിപ്പെടുത്തുന്ന ചുളിവുകള്‍ ഉണ്ടാക്കാന്‍ പ്രത്യേക തരം മെറ്റീരിയല്‍ ആണ് ഉപയോഗിച്ചത്. കാലാവസ്ഥയിലെ മാറ്റങ്ങളും അതിനോടനുബന്ധിച്ച ഈര്‍പ്പവും എല്ലാം വെല്ലുവിളികള്‍ ആയിരുന്നു.ദിവസവും മണിക്കൂറുകള്‍ നീണ്ടു നിന്ന മേക് അപ്പ് ഇളകാതെ സൂക്ഷിക്കാന്‍ ഒരുപാട് മുന്‍കരുതലുകള്‍ എടുത്തിരുന്നു. മേക് ഓവറിനെ കുറിച് റോനെക്സ് പറഞ്ഞു.
മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'കാര്‍ത്തിക് കാളിംഗ് കാര്‍ത്തിക്','വസീര്‍', 'വിശ്വരൂപം' സീരിസ് എന്നിവയുടെ ഛായാഗ്രാഹകനായ സനു ജോണ്‍ വര്‍ഗ്ഗീസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം ബിജിപാല്‍. ചിത്രം നവംബറില്‍ തിയേറ്ററിലെത്തും. ഒരു ഹ്യൂമനോയിഡിന്റെ കാഴ്ചപ്പാടിലൂടെ ബന്ധങ്ങളെക്കുറിച്ചുള്ള രസകരമായ കഥയാണ് ചിത്രം പറയുന്നത്. സൈജു കുറുപ്പ്, മാല പാര്‍വതി, മേഘ മാത്യു എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാനവേഷത്തില്‍ എത്തുന്നത്.